2300 കിലേമീറ്റര്‍ വണ്ടിയോടിച്ചിട്ടും മതിയാകാതെ മമ്മുട്ടി.. കണ്ടില്ലേ ഓടിക്കുന്നതും റോഡും…
വാഹനങ്ങളോടുള്ള ഇഷ്ടം പറഞ്ഞാല്‍ മതിയാകാത്ത ആളാണ് സൂപ്പര്‍ മെഗാ സ്റ്റാര്‍ മമ്മുട്ടി അദ്ദേഹത്തിന്റെ യാത്രകള്‍ ഡ്രൈവിങ്ങ് ഇപ്പോഴിതാ വീണ്ടും വാര്‍ത്തയില്‍, ‘ഡ്രൈവറാകുന്നെങ്കില് മമ്മൂട്ടിയുടെ ഡ്രൈവര്‍ ആകണം. ഒരു പണിയും എടുക്കേണ്ട. പിന്നിലെ സീറ്റില്‍ ഇരുന്നാല്‍ മതി. മൂപ്പര് തന്നെ വണ്ടി ഓടിച്ചോളും…’ മമ്മൂട്ടിയെ കുറിച്ചുള്ള കമന്റുകളില്‍ ഒന്നാണിത്. സംഭവം സത്യമാണ്. വാഹനങ്ങളോടും ഡ്രൈവിങ്ങിനോടും അദ്ദേഹത്തിനുള്ള കമ്പം വളരെ പ്രസിദ്ധമാണ്.
ഇപ്പോഴിതാ മമ്മൂട്ടി ഓസ്ട്രേലിയയില്‍ 2,300 കിലോമീറ്റര്‍ ദൂരം കാറോടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. സിഡ്നിയില്‍ നിന്ന് കാന്‍ബറയിലേക്കും അവിടെ നിന്ന് മെല്‍ബണിലേക്കും പിന്നെ ടാസ്മാനിയയിലേക്കുമായിരുന്നു യാത്ര. ഈ യാത്രയില്‍ പൂര്‍ണ്ണ സമയവും കാറോടിച്ചത് മമ്മൂട്ടിയായിരുന്നു.
‘കാറോടിക്കുമ്പോള്‍ മറ്റുള്ളവരുടെ നിയമ ലംഘനം കണ്ട് മമ്മൂക്ക പലപ്പോഴും ദേഷ്യപ്പെടും എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഓസ്ട്രേലിയയിലെ യാത്രികര്‍ നമ്മുടെ നാട്ടിലേതുപോലുള്ളവരല്ലാത്തതു കൊണ്ടാകാം, മമ്മൂക്ക ഒരിക്കല്‍പ്പോലും ദേഷ്യപ്പെട്ടില്ല. പകരം മൂളിപ്പാട്ട് പാടി, മഴ പെയ്യുന്നത് കണ്ട് സന്തോഷിച്ചു, കോളേജ് കാലത്തെക്കുറിച്ചോര്‍ത്തു, ഒരു പാട് തമാശപറഞ്ഞു. കൂടെ ഞങ്ങള്‍ മൂന്നു പേര്. മമ്മൂക്കയുടെ ആത്മമിത്രം രാജശേഖരന്, സുള്‍ഫത്ത് മേഡം,പിന്നെ ഞാനും.’ മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിക്കുന്ന റോബര്‍ട്ട് കുറിച്ചു. FC