മഞ്ജു വലിച്ചത് ആ സീനിനുവേണ്ടി നിരവധി സിഗരറ്റുകള്‍.. ശേഷം സംഭവിച്ചത്.. തലക്കുള്ളില്‍….
കഥാപാത്രത്തെ ഉണര്‍ത്തി നിര്‍ത്താന്‍ വലിയോട് വലി ശേഷം മഞ്ജുപിളളക്ക് തലക്കനം.. ടീച്ചര്‍ എന്ന ചിത്രത്തില്‍ അമലയുടെ അമ്മ വേഷമാണ് മഞ്ജുവിന്റേത്. ഇതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത് കഥാപാത്രം സിഗരറ്റ് വലിക്കുന്ന രംഗമുണ്ട്. ആ സിഗരറ്റ് വലി കാരണം ശാരീരിക ബുദ്ധിമുട്ടുണ്ടായതിനെ കുറിച്ച് പറയുകയാണ് താരം. ഒരു സീനിന് വേണ്ടി എട്ട് തവണ സിഗിരറ്റ് വലിക്കേണ്ടി വന്നുവെന്നും അത് തനിക്ക് ശരിരീക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും മഞ്ജു ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ടീച്ചര്‍ ബീഡിയൊക്കെ വലിക്കുന്നുണ്ട്. ചെറുപ്പത്തില്‍ ബീഡി വലിച്ചിട്ടുണ്ട്. അത് അറിവില്ലാത്ത പ്രായത്തില്‍. അന്ന് ശ്വാസംമുട്ടി കൃത്രിമശ്വാസമൊക്ക തരേണ്ടി വന്നു. പുകവലിച്ച് അകത്തേക്ക് എടുക്കുമ്പോഴാണ് നമ്മള് ചുമക്കുന്നത്. വായില്‍ എടുത്ത് പുറത്തേക്ക് വിട്ടാല്‍ ചുമക്കില്ല. പക്ഷെ സംവിധായകന് അത് പോരായിരുന്നു.
പുകവലിച്ച് ചുമക്കുന്ന അവസ്ഥയിലായിരുന്നു. ഒരു സീനില്‍ പുകവലിച്ചു കൊണ്ട് ഡയലോഗ് പറയണം. ടേക്കിന് മാത്രം എട്ട് സിഗരറ്റായിരുന്നു വലിച്ചത്. അതിന് മുമ്പ് പ്രാക്ടീസ് ചെയ്യാനായി ഒരു ആറെണ്ണം വലിച്ചിട്ടുണ്ടാകും.അതോടെ എനിക്ക് മതിയായി. പിന്നീട് തലക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു തലക്കനം കൂടി. എനിക്ക് സിഗരറ്റ് പറ്റില്ലെന്ന് മനസ്സിലായി. പക്ഷെ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്; അനുഭവം പങ്കുവെച്ച് കൊണ്ട് മഞ്ജു പിള്ള പറഞ്ഞു. FC