മണിയന് പിള്ള രാജു വിളിച്ചു മകന്റെ കല്ല്യാണ റിസപ്ഷന് നടികള്‍ വന്നതിങ്ങനെ.. ഒപ്പം നടന്മാരും…..
ഈ അടുത്ത കാലത്ത് പല താരങ്ങളുടെയും, താരപുത്രിപുത്രന്മാരുടെയും വിവാഹത്തെ നടന്നിട്ടുണ്ട് എന്നാല്‍ നടന് മണിയന്‍പിള്ള രാജുവിന്റെ മകനും യുവ നടനുമായ നിരഞ്ജന്റെ വിവാഹത്തിനും അതുകഴിഞ്ഞ ശേഷം നടന്ന റിസെപ്ഷനും അണിനിരന്ന താരങ്ങളെക്കണ്ട് അന്തം വിട്ടിരിക്കുകയാണ് സിനിമാലോകവും ആരാധകരും, താരനിബിഢമായി നടന് മണിയന്‍പിള്ള രാജുവിന്റെ മകന് നിരഞ്ജ് മണിയന്‍പിള്ളയുടെ വിവാഹ റിസപ്ഷന് തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ മലയാള സിനിമാ ലോകത്തെ പ്രമുഖര്‍ അതിഥികളായി എത്തി. പാലിയം കൊട്ടാര കുടുംബാംഗം നിരഞ്ജനെയാണ് നിരഞ്ജിന്റെ വധു. പാലിയം കൊട്ടാരത്തില്‍ വച്ച് വ്യാഴാഴ്ചയായിരുന്നു വിവാഹം.
സിനിമാരംഗത്തു നിന്ന് മമ്മൂട്ടി, ജയറാം, ജഗദീഷ്, കുഞ്ചന്‍, നിര്‍മ്മാതാവ് സുരേഷ്കുമാര്‍, രാകേഷ്, രഞ്ജിത്ത്, ചിപ്പി, സംവിധായകനായ സേതു തുടങ്ങിയവര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന ഡല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. FC