തന്റെ വാക്ക് കേള്‍ക്കാറില്ല – നടന് ബാലയെ പറ്റി പുതിയ ഭാര്യ എലിസബത്ത്.. അതിനു കിട്ടി….
ഭാര്യയുടെ വാക്കു കേട്ടില്ല അതിന്റെ അനുഭവം കിട്ടി. ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ബാലയെ പ്രതിഫലം നല്‍കാതെ പറ്റിച്ചുവെന്ന് നടന്റെ ഭാര്യ എലിസബത്ത്. ഇവര്‍ പറ്റിക്കുമെന്ന് ആദ്യമെ തന്നെ ബാലയോട് പറഞ്ഞിരുന്നുവെന്നും അഡ്വാന്‍സ് മേടിച്ചിട്ടുവേണം അഭിനയിക്കാനെന്ന തന്റെ വാക്കു കേള്‍ക്കാതെയാണ് ബാല ചിത്രത്തില്‍ അഭിനയിച്ചതെന്നും എലിസബത്ത് യൂട്യൂബ് ചാനലില്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിനിമയുടെ ചിത്രീകരണം കഴിഞ്ഞ സമയത്തും പ്രതിഫലം പിന്നീട് തന്നാല്‍ മതി, തിരക്കുപിടിക്കേണ്ടെന്നാണ് അവരോട് പറഞ്ഞിരുന്നത്. അതിനുശേഷം ഡബ്ബിങിന്റെ സമയത്തും ചോദിച്ചു. അവിടെ വച്ചാണ് ലൈന്‍ പ്രൊഡ്യൂസര്‍ ആയ വിനോദ് മംഗലത്തുമായി വഴക്കാകുന്നത്. അങ്ങനെ ഡബ്ബിങിന് പോകാതിരുന്നു. പക്ഷേ സിനിമയല്ലേ, ദൈവമല്ലേ എന്നു പറഞ്ഞ് ഡബ്ബിങ് പൂര്‍ത്തിയാക്കി കൊടുത്തു. അതിനു ശേഷം വിളിച്ചിട്ടും ഒരു തീരുമാനവുമില്ല. ബാലയ്ക്ക് തന്നെ നാണക്കേടായിട്ടാണ് പിന്നീട് വിളിക്കാതിരുന്നത്.
ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്ന് എന്റെ അച്ഛനെ ഇറക്കിവിടാന്‍ നോക്കി. പത്ത് ലക്ഷം കിട്ടിയാലും 25 ലക്ഷം കിട്ടിയാലും ഇദ്ദേഹത്തിനൊന്നുമില്ല. അദ്ദേഹത്തെ വച്ച് തന്നെ സിനിമയെടുക്കാനുള്ള പൈസ സ്വന്തമായുണ്ട്. ഇദ്ദേഹത്തെ എല്ലാവരും പറ്റിക്കും. കാരണം എല്ലാവരെയും വിശ്വാസമാണ്. അതുകൊണ്ടാണ് ഒരു എഗ്രിമെന്റും ഇല്ലാതെ അഭിനയിക്കാന്‍ പോയത്.”-എലിസബത്ത് പറഞ്ഞു. പ്രവചനം കിറുകൃത്യം FC