മോഹന്‍ ലാലിന് പഠിച്ച് ജയിച്ച് മഞ്ജു വാര്യരും- കോപ്പിയടിച്ചാലും സംഗതി സൂപ്പര്‍.
ദൃശ്യത്തിന്റെ സെറ്റിലേക്ക് അഭിനയത്തിന്റെ തമ്പുരാന് ഭരത് മോഹന്‍ ലാല്‍ രണ്ട് സ്റ്റൈലിലാണ് വന്നിറങ്ങിയത്.അത് ആരാധകര്‍ ഏറ്റെടുത്തതാണ്.ഒരു തവണ വന്നിറങ്ങിയപ്പോള്‍ മാസ്ക് ധരിച്ചിരുന്നില്ല.രണ്ടാം വരവില്മാസ്ക് വച്ചിരുന്നു.ആ വരവും സ്റ്റൈലും അതേപടി പകര്‍ത്തിയിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വര്യര്‍.ഇതില്‍ ചെറിയൊരു വ്യത്യാസം മോഹന്‍ ലാല്‍ ഡ്രൈവറെ വെച്ച് ഓടിച്ചു വന്നപ്പോള്‍ മഞ്ജു വാര്യര്‍ സ്വയം സ്വന്തം റേഞ്ച് റോവര്‍ ഓടിച്ചാണ് എത്തിയതെന്നതാണ്. ഡ്രസ്സും കൂളിങ് ഗ്ലാസ്സും എല്ലാം ലാലേട്ടന് ധരിച്ചതു തന്നെ.
രണ്ട് പേരുടെയും എന്‍ട്രി പൊളിയാണ്.ലേഡി സൂപ്പര്‍ സാറ്റാര്‍ പട്ടം അലങ്കരിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
മഞ്ജു അഭിനയ രംഗത്തെത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും മെഗാസ്റ്റാര്‍ മമ്മുട്ടിക്കൊപ്പം അഭിനയിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല.എന്തായാലും അതവസാനിക്കുകയാണ്.ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റിലാണ് മമ്മുട്ടിയും മഞ്ജുവും ആദ്യമായി ഒന്നിക്കുന്നത്.അതിനൊത്ത അന്തസ്സില്‍ തന്നെയാണ് വന്നിറങ്ങിയതും.കറുത്ത ടീ ഷേര്‍ട്ട്,ആര്‍മി പാന്റ്,കൂളിങ് ഗ്ലാസ്സ്,മാസ്ക്ക് എല്ലാം കൂടി മാരക ലുക്ക് തന്നെ.
മഞ്ജു മമ്മുട്ടിക്കൊപ്പം പൊളിക്കണം.
ഫിലീം കോര്‍ട്ട്.