മഞ്ജുവാര്യരും,കാവ്യാമാധവനും തമ്മിലുള്ള പൊരുത്തങ്ങള്‍-ദിലീപിന് ഭാഗ്യം.
ഒന്ന് ചീഞ്ഞാലെ മറ്റൊന്നിന് വളമാകൂ എന്ന് പറഞ്ഞത് പോലെയാണ് മഞ്ജു വാര്യര്‍ കാവ്യാമാധവന് ദിലീപ് ബന്ധത്തിനുള്ളത്.മഞ്ജുവാര്യര്‍ ഒഴിഞ്ഞ ഭാര്യയുടെ റോളിലേക്ക് സിനിമയിലെല്ലാതെ കയറി വന്നതാണ് കാവ്യാമാധവന്.മഞ്ജുവും കാവ്യയും ആദ്യം നായികമാരായത് ദിലീപ് ചിത്രത്തിലാണ്.
സല്ലാപത്തില്‍ മഞ്ജുവാര്യര്‍ ദിലീപിന്റെ നായികയായപ്പോള്‍ ചന്ദ്രനുദിക്കുന്ന ദിക്കില്‍ കാവ്യാമാധവന്
ദിലീപിന്റെ നായികയായി.ദിലീപ് വര്‍ഷങ്ങള്‍ക്ക് മുമ്പ്
മഞ്ജുവിനെ വിവാഹം കഴിച്ചത് വളരെ രഹസ്യമായിട്ടായിരുന്നു.സാക്ഷികളായി കുറച്ച് സുഹൃത്തുക്കള്‍
മാത്രം.അത്തരത്തില്‍ തന്നെയാണ് ദിലീപ് കാവ്യാമാധവിനെയും സ്വന്തമാക്കിയത്.
രഹസ്യമായി കുറച്ച് പേരെ മാത്രം വിളിച്ചുള്ള കല്ല്യാണം.ഇതിന് മകള്‍ സാക്ഷി.രണ്ട് പേരെയും വിവാഹം
കഴിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ആരാധകരറിഞ്ഞത്.രണ്ട് പേരുടെ ആങ്ങളമാരെയും സിനിമയിലെത്താന്‍ ദിലീപ് സഹായിച്ചു.
മഞ്ജുവിനെക്കാള്‍ ആറ് വയസ്സ് കുറവാണ് കാവ്യക്കെങ്കിലും രണ്ട് പേരും ജനിച്ചത് ഒരേ മാസത്തിലാണ്.മഞ്ജുവാര്യര്‍ സെപ്റ്റംബര്‍ 10നും കാവ്യ സെപ്റ്റംബര്‍ 19നും.രണ്ട് പേര്‍ക്കും ഇംഗ്ലീഷില്‍ പേരെഴുതുമ്പോള്‍ അഞ്ചക്ഷരം.മാധവന് എന്ന പേരില്‍ ദിലീപ്
അഭിനയിച്ച ചിത്രമാണ് മീശമാധവന്.ഇതിലൂടെ ദിലീപ് ജനപ്രിയനായി.ഇതിലെ മാധവന് എന്ന പേര്
തന്നെയാണ് രണ്ട് നടിമാരുടെ അച്ഛന്മാര്ക്കും.അതായത് ദിലീപിന്റെ അമ്മായിഅചഛന്മാര്ക്ക്.രണ്ട് നടിമാരിലും ദിലീപിന് പിറന്നത് പെണ്‍കുട്ടികള്‍ തന്നെ.മഞ്ജുവില്‍ മീനാക്ഷിയും കാവ്യയില്‍ മഹാലക്ഷ്മിയും.രണ്ട് നടിമാരും കണ്ണൂരില്‍ നിന്നുള്ളവരാണ്.
മഞ്ജു ജനിച്ചത് തമിഴ്മാട്ടിലെ നാഗാര് കോവിലാണെങ്കിലും കണ്ണൂരാണ് സ്വദേശം.കാവ്യ നീലേശ്വരത്താണ് ജനിച്ചത്.
ഫിലീം കോര്‍ട്ട്.