വീണ്ടും തലകുത്തി നിന്ന് സംയുക്താ വര്‍മ്മ .. യോഗയുടെ മൂര്ത്തിഭാവം… എല്ലാം കണ്ട് ബിജുമേനോന് ……
അഭിനയത്തില്‍ മായമില്ലായിരുന്നു അത്രയ്ക്ക് നേച്വറല്‍ ആയിട്ടായിരുന്നു സംയുക്തവര്‍മ്മയുടെ ഓരോ പെര്‍ഫോമെന്‍സും, ആ പെര്‍ഫോമെന്‍സ് തന്നെയാണ് ബിജു മേനോനും ഇഷ്ടമായത് അതോടെ ഇരുവരും വിവാഹിതരായി.
സംയുക്ത അഭിനയം നിര്‍ത്തി യോഗയിലേക്ക് തിരിഞ്ഞു, യോഗയ്ക്കു വേണ്ടിയുള്ള നടിയുടെ ആത്മസമര്‍പ്പണം വ്യക്തമാക്കുന്ന വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. അടുത്ത കാലത്ത് വിന്യാസ യോഗ പൂര്‍ത്തീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും താരം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. മൈസൂര്‍ ഹെല്‍ത് യോഗ കേന്ദ്രയുടെ അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയ്നിങ് ലെവല്‍ – (200 hrs) സര്‍ട്ടിഫിക്കറ്റായിരുന്നു സംയുക്തയ്ക്ക് ലഭിച്ചത്. വിവിധ യോഗാമുറകള്‍ അഭ്യാസിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്.
വളരെ കടുപ്പമേറിയ യോഗാഭ്യാസ മുറകള്‍ പോലും പരിശീലനത്തിലൂടെ അനായാസമായി സംയുക്ത ചെയ്യുന്നുണ്ട്. ഫാറ്റ് ബേണിങ്ങിനു വേണ്ടി അധിക സ്റ്റെപ്പുകള്‍ കൂടി ചേര്‍ത്തുള്ള സൂര്യ നമസ്കാരം, ചക്രാസനം, ശീര്‍ഷാസനം, വൃക്ഷാസനം എന്നിവ, മൈസൂരിലെ അഷ്ടാംഗ യോഗശാലയിലാണ് താരം യോഗാമുറകള്‍ പരിശീലിച്ചത്. ഏഴു വര്‍ഷം മന്‍പ് അവിടെവച്ചു സംയുക്ത യോഗ ചെയ്യുന്ന ചിത്രങ്ങളും ആ സമയത്ത് സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു.
മൂക്കിലൂടെയുള്ള മ്യൂക്കസും പൊടിയും നീക്കം ചെയ്യുന്ന ഷഡ്ക്രിയയും സംയുക്ത ചെയ്യുന്നുണ്ട്. മുഖത്തെ പേശികളുടെ പിരിമുറുക്കം ഒഴിവാക്കുക, തലച്ചോറിനെ ശാന്തമാക്കുക, ഉത്കണ്ഠ, ദേഷ്യം, വിഷാദം എന്നിവ ലഘൂകരിക്കുക, മൂക്കിലെ വിവിധ നാഡികളെ ഉത്തേജിപ്പിക്കുക തുടങ്ങിയ ഗുണങ്ങളും ഷഡ് ക്രിയ പരിശീലിക്കുന്നതിലൂടെ ലഭിക്കും. സംയുക്ത നന്നായി വരട്ടെ FC