നടി കല്യാണിക്ക് ദാരുണമായ മരണം.. ട്രാക്ടറില്‍ ബൈക്ക് ഇടിച്ചു കയറി ആശുപത്രിയില്‍ എത്തും മുന്നേ മരിച്ചു…..
പ്രതീക്ഷിക്കാത്ത മരണവാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് മറാത്താ അഭിനയ ലോകം, ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പെട്ട മറാത്തി സീരിയല്‍ നടി കല്യാണി കുരാലെ യാദവിന് ദാരുണാന്ത്യം 32 വയസ്സായിരുന്നു.
ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ട്രാക്ടര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. മറാത്തിയിലെ ജനപ്രിയ ടെലിവിഷന്‍ പരിപാടികളായ തുഝ്യത് ജീവ് രംഗ്ലാ, ദഖാഞ്ചാ രാജ ജ്യോതിബാ എന്നിവയിലൂടെ ശ്രദ്ധേയയായ നടിയാണ് കല്യാണി. കല്യാണി സഞ്ചരിച്ച ബൈക്കില്‍ കോണ്‍ക്രീറ്റ് മിക്സര്‍ ട്രാക്ടറാണ് ഇടിച്ചതെന്ന് പോലീസ് അറിയിച്ചു. സംഗ്ലി-കോലാപുര്‍ ഹൈവേയില്‍ ഹലോന്ദി ഭാഗത്താണ് അപകടമുണ്ടായത്.
കോലാപൂര്‍ സിറ്റിയിലെ രാജരാംപുരി സ്വദേശിനിയായ കല്യാണി അടുത്തിടെ ഹലോന്ദിയില് ഒരു റസ്റ്റോറന്റ് തുടങ്ങിയിരുന്നു. റസ്റ്റോറന്റ് അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും മോട്ടോര്‍ വാഹന നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് കോലാപുര്‍ പോലീസ് വ്യക്തമാക്കി. ഷിരോലി പോലീസ് സ്റ്റേഷനിലാണ് പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
അഭിനയത്തില്‍ ഉന്നതസ്ഥാനത്ത് എത്തിയ സന്തോഷവും സിനിമയിലേക്ക് കൂടുതല്‍ അവസരങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സമയവുമായിരുന്നു എല്ലാം ദൈവത്തിന്റെ കളികള്‍.. ആദരാഞ്ജലികളോടെ. FC