മറിമായത്തിലെ സുമേഷേട്ടനായ നടന് ഖാലിദ് മരിച്ചു, നിഷ്ക്കളങ്ക ചിരിയും, കണ്ണുരുട്ടലും ഇനിയില്ല…..
വിശ്വസിക്കാന്‍ കഴിയാത്ത വേര്‍പാട് വാര്‍ത്ത മഴവില്‍ മനോരമയിലെ മറിമായം എന്ന നിരൂപക ഹാസ്യാത്മക പരിപാടിയിലെ നിറസാന്നിധ്യമായ നടന് ഖാലിദ് അന്തരിച്ചു, സുമേഷേട്ടന് എന്ന കഥാപാത്രമായാണ് മലയാളികളുടെ ഓമനയായി മാറിയത്, ഓരോ കഥാപാത്രവും വളരെ ലളിതമായി അവതരിപ്പിച്ചു ആരാധകരെ കയ്യിലെടുത്ത സുമേഷേട്ടന് സിനിമയിലുമെത്തി, നാടകനടനായ അദ്ദേഹം മാറിമായത്തിലൂടെയാണ് ലോക മലയാളികളുടെ ഹൃദയം കവര്‍ന്നത്, അദ്ദേഹത്തിന്റെ വേര്‍പാട് വിശ്വസിക്കാന്‍ കഴിയുന്നില്ല.
വൈക്കത്ത് സിനിമ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് മരണം. കാമറാമാന് ഷൈജു ഖാലിദിന്റെയും സംവിധായകന് ഖാലിദ് റഹ്മാന്റെയും പിതാവാണ്, ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. ആലപ്പി തിയേറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു.
മഴവില്‍ മനോരമ ‘മറിമായം’ പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രം ജീവസുറ്റമാക്കിയ അദ്ദേഹത്തിന്റെ മരണത്തില്‍ അഗാധ ദുഃഖം രേഖപെടുത്തുന്നു… ആദരാഞ്ജലികളോടെ FC