കലാ മാസ്റ്ററോട് കള്ളം പറഞ്ഞും കരയിപ്പിച്ചും നടി മീന.. തീരെ പ്രതീക്ഷികാത്തതാണ് സംഭവിച്ചത് ……..
രണ്ടുപേരും മലയാളികളുടെ സ്വന്തമാണ് അവര്‍ക്കിടയിലെ നല്ല മുഹൂര്‍ത്തങ്ങളാണ് പുറത്തുവരുന്നത്.. നടി മീനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് കലാ മാസ്റ്റര്‍. ഈയടുത്ത് വിട പറഞ്ഞുപോയ മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറുമായും അടുത്ത ബന്ധമാണ് കലാ മാസ്റ്ററിന്റെ കുടുംബത്തിനുണ്ടായിരുന്നത്.
വിദ്യാസാഗറിന്റെ വിയോഗം അറിഞ്ഞ് മീനയുടെ വസതിയിലേക്ക് ആദ്യം ഓടിയെത്തിയതും കലാ മാസ്റ്റര്‍ ആയിരുന്നു. മീനയ്ക്കൊപ്പം ഇപ്പോഴും താങ്ങും തണലുമായി കലാ മാസ്റ്റര്‍ ഒപ്പമുണ്ട്. അവരുടെ സൗഹൃദത്തിന്റെ ആഴം വെളിവാക്കുന്നൊരു നിമിഷം കഴിഞ്ഞ ദിവസം ഉണ്ടായി. പതിനെട്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കലാ മാസ്റ്റര്‍ തന്നെയാണ് ആ സംഭവം വെളിപ്പെടുത്തിയത്. ”നാട്ടില്‍ ഇല്ലെന്ന് മീന എന്നോട് കളളം പറഞ്ഞു. ഞങ്ങളുടെ സ്പെഷല്‍ ഡേയില്‍ അവള് ഉണ്ടാവില്ലേയെന്ന് ആലോചിച്ച് ഞാന്‍ സങ്കടപ്പെട്ടിരുന്നു.
എന്നാല്‍ അപ്രതീക്ഷിതമെന്ന് പറയട്ടെ, അവള് എന്നെ കാണാന്‍ എത്തി.”-മീനയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കലാ മാസ്റ്റര്‍ കുറിച്ചു.. മീനയെ കണ്ട സന്തോഷത്തില്‍ കരയുന്ന കലയെ ചിത്രത്തില്‍ കാണാനാകും.
ജൂണ്‍ 28നായിരുന്നു മീനയുടെ ഭര്‍ത്താവും എന്‍ജിനീയറുമായ വിദ്യാസാഗര്‍ അന്തരിച്ചത്. ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയായിരുന്നു മരണ കാരണം. ഈ സ്നേഹവും സൗഹൃദവും എന്നും നിലനില്ക്കട്ടെ FC