ദിലീപിനൊപ്പം തമന്ന മാത്രമല്ല ഹിന്ദിയില്‍ നിന്ന് അനുപം ഖേറും.. ചവിട്ടികൂട്ടുന്നവര്ക്ക് മറുപടി.. ജനപ്രിയ നായകന് തകര്‍ക്കും…..

എന്നും മാധ്യമങ്ങള്‍ വിടാതെ പിന്തുടരുകയാണ് ആ അസ്വസ്ഥതകള്‍ക്കിടയില്‍ വമ്പന്‍ ബജറ്റില്‍ വരികയാണ് ജനപ്രിയനായകന് ദിലീപിന്റെ പുതിയ സിനിമ, ഈ സിനിമയില്‍ അണിനിരക്കുന്നത് ചെറിയവരല്ല വന്‍ താരനിരയാണ് പറന്നിറങ്ങുന്നത്.
ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥനിലൂടെയാണ് അനുപം ഖേര്‍ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തുന്നത്. ചിത്രത്തില്‍ ജോയിന്‍ ചെയ്തതിന്റെ സന്തോഷം അനുപം ഖേര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. നടന്റെ കരിയറിലെ 531-ാം ചിത്രമാണ് ഇത്. ‘ദിലീപ്, ജഗപതി ബാബു, ജോജു ജോര്‍ജ്, ജനാര്ദനന്, വീണ നന്ദകുമാര്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കാനായതില്‍ ഏറെ സന്തോഷം. ചിത്രത്തിന്റെ കഥ ഏറെ ഇഷ്ടപ്പെട്ടു. ഉഗ്രന്‍ സിനിമ’.- സഹതാരങ്ങള്‍ക്കൊപ്പം ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് അനുപം ഖേര്‍ കുറിച്ചു.
2014ല്‍ പ്രദര്‍ശനത്തിനെത്തിയ കളിമണ്ണ് എന്ന സിനിമയിലാണ് മലയാളത്തില്‍ അനുപം ഖേര്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥന്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ ചിത്രീകരണം താല്കാലികമായി നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. സിദ്ദിഖ്, ജോണി ആന്റണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. FC