വിശ്വസിച്ചവര്‍ ചതിച്ച ദുഃഖത്തില്‍ നടി കുഞ്ഞു മീനാക്ഷി.. കുടുംബത്തോടൊപ്പം അതുപറയുന്നു…
ലക്ഷങ്ങള്‍ സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്ന യൂട്യൂബ് ചാനല്‍ നഷ്ടമായെന്ന വെളിപ്പെടുത്തലുമായി നടി മീനാക്ഷി അനൂപ്. തന്റെ പേരിലുണ്ടായിരുന്ന യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തിരുന്നവര്‍ അതില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ നല്ലൊരു ഭാഗം സ്വന്തമാക്കിയെന്നും മീനാക്ഷിയും കുടുംബവും ആരോപിക്കുന്നു. മീനാക്ഷി അനൂപ് എന്ന പേരില്‍ പുതിയ ചാനല്‍ തുടങ്ങിയ മീനാക്ഷി ഈ ചാനലിലൂടെയാണ് താന്‍ പറ്റിക്കപ്പെട്ട കഥ തുറന്നുപറഞ്ഞത്.
യൂട്യൂബ് ചാനല്‍ തുടങ്ങാമെന്ന് ഒരു ടീം ഞങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവര്‍ തന്നെയാണ് ഇമെയില്‍ ഐഡിയും പാസ്വേര്‍ഡുമെല്ലാം ഉണ്ടാക്കിയത്. രണ്ടു ലക്ഷത്തോളം ഫോളോവേഴ്സും ആയി. അവര്‍ തന്നെയാണ് വിഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതും. കിട്ടിയ പ്ലേ ബട്ടണ്‍ പോലും തന്നില്ല. ആക്രിക്കടയില്‍ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ലെന്നും മീനാക്ഷിയും കുടുംബവും പറയുന്നു.
വിഡിയോയില്‍ നിന്ന് കിട്ടിയ വരുമാനത്തില്‍ നല്ലൊരു ഭാഗവും അവര്‍ തന്നെയാണ് എടുത്തത്. ആദ്യമൊക്കെ സാരമില്ല എന്നുകരുതി നിന്നു. പക്ഷേ ഇപ്പോള്‍ കോട്ടയം എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മീനാക്ഷിയുടെ പിതാവ് അനൂപ് പറയുന്നു. വ്യക്തിപരമായി അറിയാവുന്നവരുമായി മാത്രമേ പാര്‍ട്ണര്‍ഷിപ്പില്‍ വിഡിയോ തുടങ്ങാവൂ എന്നും ഇവര്‍ പറയുന്നു. ”ഞങ്ങള്‍ മാക്സിമം ക്ഷമിച്ചു, പോട്ടെ എന്ന് വച്ചതാണ്, ഒരു ലക്ഷം രൂപ എവിടെ നിന്നെങ്കിലും കിട്ടിയാല്‍ അതിന്റെ ഒരു ചെറിയ പങ്കാണ് നമ്മള്‍ക്ക് കിട്ടിയത്. ടിഡിഎസ് ഒന്നും ഇത് വരെയും അവര്‍ അടച്ചിരുന്നില്ല. നിയമപരമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം. കോട്ടയം എസ്പി ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എല്ലാ വിവരങ്ങളും ചേര്‍ത്താണ് നമ്മള് കേസ് കൊടുത്തിരിക്കുന്നത്. പല പല സ്ഥലത്തും ഇവര്‍ക്ക് എതിരെ കേസ് ഉണ്ടെന്നു കേള്‍ക്കുന്നുണ്ട്. കഴിഞ്ഞത് കഴിഞ്ഞു ഇനിയെങ്കിലും സൂക്ഷ്മത പുലര്‍ത്തുക. FC