മീര അനില്‍ ഭര്‍ത്താവിനൊപ്പം വെള്ളത്തില്‍- അതിന്റെ ഫോട്ടോ.
വിവാഹം കഴിഞ്ഞു വലിയ ആര്‍ഭാടങ്ങള്‍ക്കൊന്നും അവസരം വന്നില്ല.ഉള്ള സൗകര്യങ്ങളില്‍ വിരലിലെണ്ണാകുന്ന ആളുകളുടെ സാന്നിദ്ധ്യത്തില്‍ അതങ്ങ് നടത്തി.എന്നാലും കളറിന് ഒരു കുറവുമില്ലായിരുന്നു. കല്ല്യാണതലേന്ന് മെഹന്തി ചടങ്ങെല്ലാം പൂര്‍ത്തിയാക്കി എല്ലാവരും പിരിഞ്ഞപ്പോള്‍ വിഷ്ണു മീരയെ
കാണാന്‍ വീട്ടിലെത്തിയത് പറഞ്ഞ് അവരിരുവരും അനന്തതയിലേക്ക് കണ്ണും നട്ട് കെട്ടിപ്പിടിച്ച് ഒത്തിരി നേരം നിന്നത്രേ.പിറ്റേ ദിവസം കല്ല്യാണം.ആ നില്‍പ്പ് കല്ല്യാണ ദിവസം പുലര്‍ച്ചെ വരെയായി എന്നും മീര തന്നെ പോസ്റ്റ് ചെയ്തു.
ഇപ്പോഴിതാ ഭാര്യയും ഭര്‍ത്താവും ആദ്യ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നു അതും വെള്ളത്തില്‍.പോസ്റ്റ് വെഡിംഗ് ഷൂട്ടിന്റെ മനോഹര കാഴ്ചകള്‍ മീര നമുക്കായി ഷെയര്‍ ചെയ്തിരിക്കുകയാണിപ്പോള്‍.ആ ഫോട്ടോ ഷൂട്ടിന് തിരഞ്ഞെടുത്ത സ്ഥലം മണിമലയാറാണ്.അതാണ് ഇരുവരും വെള്ളത്തില്‍ എന്ന് പറഞ്ഞത്.മണിമലയാറിലും കരയിലുമായിരുന്നു ഇരുവരുടെയും വ്യത്യസ്ഥ പ്രണയഭാവങ്ങള്‍ വിടര്‍ന്നത്.ഈ രംഗങ്ങളെല്ലാം പകര്‍ത്തിയത് പ്രശസ്ത ക്യാമറാമാന് ശ്രീനാഥ് എസ്.കണ്ണനാണ്.
വെള്ളത്തിലുള്ള ഫോട്ടോ ഷൂട്ട് തിരഞ്ഞെടുക്കാന്‍
കാരണം അനുശ്രി കഴിഞ്ഞ ദിവസം കല്ലടയാറില്‍
വെച്ച് നടത്തിയ ഫോട്ടോ ഷൂട്ടിനെ തുടര്‍ന്നാണോ
അതിന്റെ ഭംഗി തിരിച്ചറിഞ്ഞാണോ എന്ന് സംശയമുണ്ട്.
ജൂലൈ 15ന് ആറ്റുകാല്‍ അമ്പലത്തില്‍ വെച്ചായിരുന്നു മലയാളികളുടെ പ്രിയ അവതാരിക മീരയും മേക്കപ്പ്മേനായ വിഷ്ണുവും വിവാഹിതരായത്.
ആറ്റുകാലമ്മയുടെ വരപ്രസാദം ജീവിതത്തില്‍ എന്നും നിലനില്ക്കട്ടെ.
ഫിലീം കോര്‍ട്ട്.