മീര ജാസ്മിന് വീണ്ടും മാധവനോടൊപ്പം 19 വര്‍ഷത്തെ വലിയ ഇടവേള.. ഒന്നിക്കുന്നതില്‍ സന്തോഷം…
റണ്‍, ആയുധ എഴുത്ത് എന്നീ രണ്ടുചിത്രങ്ങളിലാണ് മീരയും മാധവനും മുന്നേ അഭിനയിച്ചത്, റണ്‍ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ച താരജോഡിയായി ഇരുവരും. ഇടക്കാലത്ത് സിനിമയില്‍ നിന്ന് മാറി നിന്ന മീരാ ജാസ്മിന് ഇപ്പോള്‍ മാധവന്റെ നായികയായി വീണ്ടും തമിഴ് സിനിമയിലേക്ക് മടങ്ങിവരികയാണ്. വൈ നോട്ട് സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ടെസ്റ്റ് ആണ് ആ ചിത്രം.
ട്വിറ്ററിലൂടെ വൈ നോട്ട് സ്റ്റുഡിയോസാണ് മീരാ ജാസ്മിനും ടെസ്റ്റ് എന്ന ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന് അറിയിച്ചത്. പത്തുവര്‍ഷത്തിന് ശേഷം മീരാ ജാസ്മിന് അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ടെസ്റ്റ്. ക്രിക്കറ്റ് പശ്ചാത്തലമായൊരുങ്ങുന്ന ചിത്രത്തില്‍ നയന്‍താരയും മറ്റൊരു പ്രധാനവേഷത്തിലുണ്ട്. ഇവര്‍ രണ്ടുപേരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ടെസ്റ്റ്. ലിംഗുസ്വാമി സംവിധാനം ചെയ്ത ‘റണ്ണി’ലാണ് മാധവനും മീരാ ജാസ്മിനും ആദ്യമായി ഒരുമിച്ചഭിനയിച്ചത്. ചിത്രം ബോക്സോഫീസില്‍ വന്‍വിജയമായിരുന്നു നേടിയത്. പിന്നീട് 2004-ല്‍ മണിരത്നത്തിന്റെ സംവിധാനത്തില്‍ വന്ന ആയിത എഴുത്തിലും മാധവനും മീരാ ജാസ്മിനും ഒന്നിച്ചു.
2014-ല്‍ പുറത്തിറങ്ങിയ വിജ്ഞാനി ആയിരുന്നു മീരാ ജാസ്മിന് അഭിനയിച്ച് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. നിര്‍മ്മാതാവായ ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ടെസ്റ്റ്. സിദ്ധാര്‍ത്ഥ്, കാളി വെങ്കട്ട് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഗായിക ശക്തിശ്രീ ഗോപാലന് സംഗീത സംവിധാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുണ്ട് ടെസ്റ്റിന്. 2024-ആദ്യമായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. FC