നടി അഷികയോട് പറഞ്ഞത് രണ്ടു മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷത്തിന്റെ കാര്‍.. അതും രാത്രി രണ്ടുമണിക്ക് …..
താന്‍ നേരിട്ട ദുരന്തത്തെ കുറിച്ചാണ് യുവനടി അഷിക പറയുന്നത് അഭിനയത്തെ സ്നേഹിച്ചവര്‍ ആ മേഖലയിലെത്താന്‍ ശരീരം കാഴ്ച്ചവെക്കേണ്ട ഗതികേടിനെകുറിച്ച്, കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് നടി അഷിക അശോകന്. ‘മിസ്സിങ് ഗേള്‍’ എന്ന സിനിമയ്ക്കു ശേഷം ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് അഷിക പങ്കുവച്ചത്.
കാസ്റ്റിങ് കോര്‍ഡിനേറ്റര്‍ ആയി ചമഞ്ഞ് ഒപ്പം കൂടിയ വ്യക്തിയാണ് അഷികയെ തെറ്റായി സമീപിച്ചത്. പക്ഷേ ഇയാള്‍ പറയുന്നത് സമാന്തയെയും നയന്‍താരയെയും ഒക്കെ സിനിമയിലേക്കു കൊണ്ട് വന്നത് ഇയാളാണ് എന്നായിരുന്നു. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ആക്ടീവ് ആയി നില്ക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ഇയാള്‍ മെസേജ് അയയ്ക്കുന്നുണ്ട്. നടി പ്രിയ ആനന്ദിനെ സിനിമയില്‍ കൊണ്ടുവന്നത് താനാണെന്ന് പറഞ്ഞ് അവരുടെ ഓഡിഷന് വീഡിയോ ഒക്കെ കാണിച്ചു തന്നിട്ടുണ്ട്.
പൊള്ളാച്ചിയില്‍ വച്ചായിരുന്നു ഷൂട്ട്. 15 ദിവസം ആയിരുന്നു ചിത്രീകരണം. ഇയാളും വന്നു. രാത്രി ഒരു മണി രണ്ടു മണി ആയപ്പോള്‍ ഇയാള്‍ വാതിലില്‍ വന്ന് മുട്ടും. ഭയങ്കര ഇറിറ്റേറ്റിങ് ആയിരുന്നു. മാനസികമായും ബുദ്ധിമുട്ടിച്ചു. ഷൂട്ടിന് വേണ്ടി ഞാന്‍ കാരവനില്‍ ഇരിക്കെ ഇയാള്‍ വന്നിട്ട്, ”അഷിക ഒരു രണ്ടു മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷത്തിന്റെ ഒരു കാര്‍ ഞാന്‍ ഒരു മാസത്തിനുള്ളില്‍ വാങ്ങി തരാമെന്ന്” പറഞ്ഞു. അപ്പോള്‍ തന്നെ ഒന്ന് കൊടുത്തിട്ട് ഇറങ്ങി വരാന്‍ അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല. പക്ഷേ ഇയാളൊക്കെ എന്ത് എന്ന സഹതാപമാണ് തോന്നിയത്. സിനിമ ഒരു പാഷനാണ്, ആഗ്രഹമാണ്, അല്ലാതെ നിവര്‍ത്തികേടല്ല. സിനിമയെ ബഹുമാനിക്കുന്ന ഒരുപാട് പേരുണ്ട്, ഒരു നാണവുമില്ലാത്ത കുറച്ചുപേര്‍ മാത്രമേ ഇതുപോലെ പെരുമാറൂ.
അടുത്തിടെ സിനിമ ഇറങ്ങിയ ഒരു നടിയെക്കുറിച്ച് വരെ എന്നോട് പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ ഇയാള്‍ നാളെ മറ്റൊരാളുടെ അടുത്ത് എന്നെക്കുറിച്ചും ഇങ്ങനെയാകും പറയുന്നത്.അവിടെ വരണം ഇവിടെ വരണം, അത് ചെയ്യണം എന്നൊക്കെ പച്ചയ്ക്കാണ് ഇയാള്‍ പറയുന്നത്. അവസാനം ഇതെന്റെ സ്വപ്നമാണ്, നിവര്‍ത്തികേട് അല്ലെന്ന് കരഞ്ഞു പറയേണ്ടി വന്നു. ദയവ് ചെയ്ത് എന്നോട് ഇതും പറഞ്ഞ് വരരുത് എന്ന് പറഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞത്, ”ഇതൊക്കെ എന്താണ്, കുറച്ചു കാലം കഴിഞ്ഞ് മണ്ണിന് അടിയിലേക്ക് അല്ലേ പോകുന്നത്. ഇതൊക്കെ ഒരു മോറല്‍ ആണോയെന്നാണ്”. എത്ര വൃത്തികെട്ട മനസ്സ് ആയിരിക്കും അയാളുടേത്. FC