അവതാരകയും നടന് ശ്യാമപ്രസാദിന്റ ഭാര്യയുമായ ഷീബ ശ്യാമപ്രസാദ് മരിച്ചു.. ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് …
ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മരണവാര്ത്തകളാണ് കൂടുതലും, സിനിമക്ക് സുബി, ശ്രീവിജയ, മനു ജെയിംസ്, ഇപ്പോഴിതാ നടനും ചലച്ചിത്ര സംവിധായകന് ശ്യാമപ്രസാദിന്റെ ഭാര്യയും അവതാരകയും, നര്‍ത്തകിയുമായ ഷീബ ശ്യാമപ്രസാദ് വിടവാങ്ങിയിരിക്കുന്നു 59 വയസ്സായിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥയായി ജോലി ചെയ്തു വരികയായിരുന്നു. അര്‍ബുദരോഗത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. എറണാകുളം ചേന്ദമംഗലം സ്വദേശിയാണ്. ദൂരദര്‍ശനിലെ ആദ്യകാല അനൗണ്‍സറായിരുന്നു. നര്‍ത്തകിയും നിരവധി പരിപാടികളുടെ അവതാരകയും പ്രൊഡ്യൂസറുമായിരുന്നു. പരസ്യ സംവിധായകനും നിര്‍മ്മാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, വിദ്യാര്‍ഥിനിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കള്‍. സംസ്കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു.. മുന്‍ എം എല്‍ എ ഓ രാജഗോപാലിന്റെ മരുമകളുമായിരുന്നു ഷീബ.. ആദരാഞ്ജലികളോടെ .FC