അനുശ്രീ സന്തോഷവതിയാണ്… കുഞ്ഞിനായുള്ള കാത്തിരിപ്പ് രണ്ടു മാസം കൂടി വളകാപ്പ് അടിപൊളി…
മിനിസ്ക്രീനിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ അഭിനേത്രിയാണ് പ്രകൃതി എന്ന അനുശ്രീ. ബാലതാരമായി വന്ന പ്രകൃതി പിന്നീട് സിനിമകളിലും സീരിയലുകളിലും നിറസാന്നിധ്യമായി. ക്യാമറാമാന് വിഷ്ണുവാണ് താരത്തിന്റെ ഭര്‍ത്താവ്.
ഇപ്പോഴിതാ, ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു വലിയ സന്തോഷം എത്തിയിരിക്കുന്നു. തങ്ങളുടെ ആദ്യത്തെ കണ്മണിയെ കാത്തിരിക്കുകയാണ് ഇരുവരും. വളകാപ്പ് ചടങ്ങ് അടുത്തിടെ ആയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലില്‍ ബാല താരമായാണു പ്രകൃതിയുടെ തുടക്കം. തുടര്‍ന്ന് നിരവധി സീരിയലുകളില്‍ ബാലതാരമായി തിളങ്ങി. തുടര്‍ന്ന് നായിക വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു.FC