എനിക്ക് കാവ്യയുമായി ഒരു ബന്ധവുമില്ല, മഞ്ജുവുമായി കൂട്ട് നവ്യനായര്‍…..
നടി ആക്രമിക്കപ്പെട്ട കേസില്‍ അവള്‍ക്കൊപ്പം തന്നെയാണെന്ന് നടി നവ്യനായര്‍. അവള് വലിയ വേദനയാണ് അനുഭവിച്ചത്. അതുകൊണ്ട് തന്നെ അവളോടൊപ്പം തന്നെയാണ്. ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും നവ്യ നായര്‍ പറഞ്ഞു. മനോരമ ന്യൂസില്‍ നേരെ ചൊവ്വേ പരിപാടിയില്‍ പങ്കെടുക്കവേയാണ് നവ്യയുടെ പ്രതികരണം. നടിയുടെ വാക്കുകളിലേക്ക്
ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കും. നേരത്തെ തന്നെ ഞാന്‍ പറഞ്ഞിരുന്നു. ശരിയുടെ പക്ഷം, തെറ്റിന്റെ പക്ഷം, റിലേറ്റീവായി പോകുന്നുണ്ട് പലതും കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്. അതിനെ കുറിച്ച് ആധികാരികമായി പറഞ്ഞ് വഷളാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ എന്റെ സഹപ്രവര്‍ത്തക അനുഭവിച്ച ബുദ്ധിമുട്ട് അത് വേദനയുണ്ടാക്കുന്നത് തന്നെയാണ് . അതുകൊണ്ട് തന്നെ അവള്‍ക്കൊപ്പം തന്നെയാണ്, നവ്യ നായര്‍ പറഞ്ഞു.
നിരവധി സിനിമകള്‍ ഒരുമിച്ച് ചെയ്തുവെങ്കിലും തനിക്ക് കാവ്യ മാധവനുമായി സൗഹൃദം ഇല്ലെന്നും നവ്യ നായര്‍ പറഞ്ഞു.
വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഭാഗാമാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് താന്‍ മുംബൈയിലായിരുന്നുവെന്നും അതുകൊണ്ട് തന്നെ പല പരിപാടികളുടേയും യോഗങ്ങളുടേയും ഭാഗമാകാന്‍ തനിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ഡബ്ല്യു സി സി കൊണ്ടുവന്ന വനിതകള്‍ക്ക് സംസാരിക്കാന്‍ ഒരു ഇടം എന്നത് മികച്ച ആശയം തന്നെയാണെന്നും നവ്യനായര്‍ പറഞ്ഞു.
സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ഹേമ കമ്മീഷന് റിപ്പോര്‍ട്ട് വളരെ വേഗത്തില്‍ തന്നെ പുറത്തുവരണമെന്നതാണ് തന്റെ ആഗ്രഹം. ഒരു ആക്ടിവിസ്റ്റ് എന്ന നിലയ്ക്ക് ഞാന്‍ ഇറങ്ങി ചെന്നിട്ടില്ല. വളരെ നാളുകളായി ഒരു വീട്ടമ്മയായിട്ടിരിക്കുകയാണ് ഞാന്‍.എല്ലാവരും ഇരിക്കുന്ന സ്ഥലത്ത് താന്‍ നേരിട്ട പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറയാന്‍ സ്ത്രീകള്‍ക്ക് വിമുഖ ഉണ്ടാകാറുണ്ട്, ആ ഒരു ധൈര്യം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ഒരുപക്ഷേ ഞാന്‍ പഠിച്ച് വളര്‍ന്ന് വന്നതിന്റെ കുഴപ്പം കൊണ്ടായിരിക്കാം.
ഒരാള്‍ മോശമായി പെരുമാറിയാല്‍ പോലും അത് തുറന്ന് പറയാന്‍ ഇന്നും സങ്കോചമുള്ള ഒരാളാണ് ഞാന്‍. എന്നാല്‍ അത് നല്ലതാണെന്നൊരു അഭിപ്രായം തനിക്ക് ഇല്ല. നമ്മള് നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറയാനുള്ള മനസ്സ് നമ്മുക്ക് ഉണ്ടാകണം. അതിലേക്ക് സ്ത്രീകള്‍ എത്തണം എന്നതാണ് തന്റെ അഭിപ്രായം. പെട്ടെന്ന് അത്തരമൊരു രീതിയിലേക്ക് തനിക്ക് എത്താന്‍ സാധിക്കില്ല.
സിനിമാ മേഖലയില്‍ നിന്ന് തനിക്ക് നല്ല അനുഭവമാണ് ഉണ്ടായിട്ടുള്ളത്. ലൊക്കേഷനില്‍ വരുമ്പോള്‍ അച്ഛനും അമ്മയുമൊക്കെ തനിക്കൊപ്പം ഉണ്ടായിരുന്നു.അതുകൊണ്ടാണോ അറിയില്ല, ഒരു ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നില്ല. പറയാനുള്ള കാര്യങ്ങള്‍ എപ്പോഴും പറയാറുണ്ട്. എന്ന് വെച്ച് എല്ലാ കാര്യങ്ങളിലും ഞാന്‍ അഭിപ്രായം പറയാറില്ല. അഭിപ്രായം തുറന്ന് പറയുന്നതില്‍ തനിക്ക് പേടിയുണ്ട്. ഇപ്പോള്‍ ഉത്തരവാദിത്തങ്ങള്‍ കൂടി, തന്റെ വിവാഹം കഴിഞ്ഞു, തനിക്കൊരു മകനുണ്ട്.
അതേസമയം താനൊരു ‘കുലസ്ത്രീയൊന്നും’ അല്ലെന്നും സാധാരണ സ്ത്രീയാണെന്നും നവ്യ പറഞ്ഞു. തന്റെ അമ്മ ഒരു സൂപ്പര്‍ വുമണാണ്. എല്ലാവരുടേയും കാര്യങ്ങളും അമ്മ ഓടി നടന്ന് ചെയ്യും. അതുകൊണ്ട് എന്താണ് സംഭവിച്ചത് അമ്മ പെട്ടെന്ന് ക്ഷീണിച്ചു. സ്ത്രീകള്‍ മാത്രമാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. പുരുഷന് ഒരിക്കലും വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാറില്ല. അവര്‍ എപ്പോഴും ക്വാളിറ്റേറ്റീവ് ആണ്. അതേസമയം സ്ത്രീകള്‍ ക്വാണ്ടിറ്റേറ്റീവ് ആണ്. ക്വാളിറ്റിയില്‍ എത്താന്‍ സ്ത്രീകള്‍ക്ക് സാധിക്കാത്തത് അവര്‍ നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്യുന്നതിനാലാണ്.
സാഹചര്യം കൊണ്ടാണ് സ്ത്രീകള്‍ മള്‍ട്ടി ടാസ്കര്‍ ആയിപ്പോകുന്നത്. ഞാനൊരു ഭാര്യയാണ്, അമ്മയാണ്, മകളാണ്, മരുമകളാണ്. എന്നാല്‍ എന്താണ് ഈ നല്ല ഭാര്യ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും നവ്യ ചോദിച്ചു. ആത്യന്തികമായി ആഗ്രഹിക്കുന്നത് നല്ലൊരു മനുഷ്യ സ്ത്രീ ആയിരിക്കാനാണ്. ആരേയും വേദനിപ്പിക്കാതിരിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്.
എന്റെ മകന് മേല്‍ ഒരു കാര്യങ്ങളും അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന സത്രീയല്ല ഞാന്‍. ഇന്നതാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന അഭിപ്രായം അവനോട് പറയും. അവന് സ്വാതന്ത്ര്യത്തോടെ വളരണമെന്നാണ്. നമ്മുടെ ശരി മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയോട് യോജിപ്പില്ല. എല്ലാവര്ക്കും അവരുടേതായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ട്. നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കുന്ന ഒന്നിനും പൂര്‍ണത ലഭിക്കില്ല.
ആര്‍ക്കും ആരേയും പൂര്‍ണമായി അറിയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ എല്ലാവരും ഫേക്ക് ആണെന്ന് വേണമെങ്കില്‍ പറയാം. അതിന്റെ ഏറ്റക്കുറിച്ചിലുകളെ ഉള്ളൂ. ചിലര്‍ ഒരുപാട് ഫേക്ക് ആയിരിക്കാം. ചിലര്‍ അത്രയും ഇല്ല. ചില സ്ത്രീകളാണെങ്കിലും പുരുഷന്മാരുമെല്ലാം അവരുടെ ബന്ധങ്ങളെ കുറിച്ചൊക്കെ ഓപ്പണായിരിക്കും, എന്നാല്‍ നമ്മുടെ ചിന്താഗതികളെ കുറിച്ച് നമ്മള് ഓപ്പണായിരിക്കുമോ?
നമ്മുക്ക് പലരോട് ദേഷ്യവും അസൂയയും കുശുമ്പും തോന്നും. എന്ന് വെച്ച് അതൊക്കെ നമ്മള് ഓപ്പണായി പറയുമോ? എന്റെ അനുഭവങ്ങളാണ് എന്നെ പരിവപ്പെടുത്തിയതെന്നും നവ്യ പറഞ്ഞു.
മഞ്ജു വാര്യര്‍ ഒരു ഇന്‍സ്പിരേഷനാണ്. എനിക്ക് ടെന്‍ഷന്‍ കുടുംബത്തിന്റെ കെട്ടുപാടുകളെ കുറിച്ചായിരുന്നില്ല. തിരിച്ചു വന്നാല്‍ ജനം സ്വീകരിക്കുമോയെന്നതിനെ കുറിച്ചാണെന്നും നവ്യ പറഞ്ഞു.