സീരിയല്‍ നടന് സാജന് സൂര്യ പറയുന്നു… മികച്ച അച്ഛനെന്ന് മക്കള്‍ പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു..
തന്റെ പിറന്നാളിന് മകള്‍ മീനു എഴുതിയ ഒരു മനോഹരമായ കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടന് സാജന് സൂര്യ. ‘ഹാപ്പി ബേര്‍ത്ത് ഡേ പപ്പാ, ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാണ്, സൂര്യന് പടിഞ്ഞാറ് അസ്തമിക്കുന്നിടത്തോളം അച്ഛനെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഒരു നക്ഷത്രത്തെ പോലെ തിളങ്ങുക, ആര്‍ക്കുവേണ്ടിയും കാത്ത് നില്‍ക്കരുത്’ എന്നാണ് പിറന്നാള്‍ കാര്‍ഡില്‍ മീനു കുറിച്ചത്. ഈ ഹൃദയം തൊടും കുറിപ്പിന് നിരവധിപേരാണ് കമന്റുകളുമായി എത്തുന്നത്. സീരിയല്‍ രംഗത്തു നിന്നുള്‍പ്പെടെ സാജന് സൂര്യയ്ക്ക് പിറന്നാള്‍ ആശംസകളും അറിയിക്കുകയാണ് പോസ്റ്റിന് താഴെ. ഇതിനുമുന്‍പും മീനു തനിക്കും ഭാര്യയ്ക്കുമായി എഴുതിയ മറ്റൊരു കത്തും സാജന് സൂര്യ പങ്കുവച്ചിരുന്നു. ‘എനിക്ക് കിട്ടിയ ഏറ്റവും സ്നേഹം നിറഞ്ഞ കത്ത്. കത്തുകള്‍ക്ക് ഒരു പ്രത്യേക ഫീല്‍ ആണ്. മോളുടെ നിഷ്കളങ്കത നിറഞ്ഞ വാക്കുകള്‍ മനസ്സ് നിറഞ്ഞ സന്തോഷം നല്കി. പിന്നെ ഒന്നൂടെ വായിച്ചപ്പോള്‍ സോപ്പിന്റെ മണവും’ ആ കത്തിന്റെ ചിത്രം പങ്കുവച്ച് താരം കുറിച്ചതിങ്ങനൊയിരുന്നു. ‘നിങ്ങളാണ് ഈ ലോകത്തെ ഏറ്റവും നല്ല രക്ഷിതാക്കള്‍, നിങ്ങളാണ് എന്റെ ഉറ്റ സുഹൃത്തുക്കള്‍ എന്ന് മകള്‍ എഴുതുന്നു.
പരീക്ഷയില്‍ മാര്‍ക്ക് അല്പം കുറവണെന്നും അടുത്ത തവണ നന്നായി ശ്രദ്ധിക്കുമെന്നുമായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. നല്ല കുടുംബമായി എന്നും നിലനില്ക്കുക സാജന് സൂര്യക്ക് പിറന്നാള്‍ ആശംസകള്‍.FC