നടി സ്വര ഭാസ്ക്കറിന് കുഞ്ഞു ജനിച്ചു.. സന്തോഷത്തില്‍ കുടുംബം ആശംസകളോടെ താരങ്ങള്‍…
വിവാഹമെന്ന സ്വപ്ന സാക്ഷത്ക്കാരത്തിന്റെ പൂര്‍ണത ഇപ്പോള്‍ അമ്മയായതിന്റെ ത്രില്ലും.. നടി സ്വര ഭാസ്ക്കറിനും, ഫഹദ് അഹമ്മദിനും കുഞ്ഞു പിറന്നു. ഇരുവര്‍ക്കും പെണ്‍കുഞ്ഞാണ് ജനിച്ചത്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സ്വര ഭാസ്ക്കറാണ് ഇക്കാര്യം അറിയിച്ചത്. റാബിയ എന്നാണ് കുഞ്ഞിന്റെ പേര്. ‘പ്രാര്‍ത്ഥന കേട്ടു, ഒരു അനുഗ്രഹം ലഭിച്ചു, ഒരു പാട്ട് മന്ത്രിച്ചു.
ഞങ്ങളുടെ പെണ്‍കുഞ്ഞ് റാബിയ ജനിച്ചത് 2023 സെപ്റ്റംബര്‍ 23നാണ്. നന്ദിയും സന്തോഷവും നിറഞ്ഞ ഹൃദയത്തോടെ, നിങ്ങളുടെ സ്നേഹത്തിന് നന്ദി! ഇതൊരു പുതിയ ലോകമാണ്’. കുഞ്ഞിനൊപ്പമുള്ള സ്വരയുടെയും ഫഹദിന്റെയും ചിത്രം പങ്കുവച്ച് നടി സമൂഹ മാധ്യമത്തില്‍ കുറിച്ചു. ചിത്രങ്ങളില്‍ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല. നിരവധി താരങ്ങള്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ടെത്തുന്നുണ്ട് ഒപ്പം മറ്റുള്ളവരും കൂടെ കുടുംബം നിറഞ്ഞ സന്തോഷത്തിലും,. രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ജനുവരി 6നാണ് ഇരുവരും വിവാഹിതരായത്. FC