ഞാന്‍ മരിച്ചതല്ല-ചില ചാനലുകള്‍ എന്നെ കൊന്നതാണ്.പൃഥ്വിരാജിന്റെ നായിക.
ഇന്നലെ മുതലാണ് ആ മരണ വാര്‍ത്ത പടര്‍ന്ന് പിടിച്ചത്.അതിനുള്ള കാര്യം ചില യൂടൂബ് ചാനലുകാരുടെ ക്ഷമയില്ലായ്മയായിരുന്നു.അവര്‍ക്ക് വന്ന നോട്ട പിശകില്‍ ജീവനുള്ള മിഷ്തി ചക്രവര്‍ത്തിക്ക് ഒരൊഴിവുമില്ലാത്ത ദിവസമായിരുന്നു.
ഞായറാഴ്ചയായിരുന്നു ബോളിവുഡ് ബംഗാളി നടിയായ മിഷ്തി മുഖര്‍ജി സൗന്ദര്യം നിലനിര്‍ത്താന്‍ വേണ്ടി കീറ്റോ ഡയറ്റിങ് തുടങ്ങിയത്.എന്നാല്‍ അത് അവര്‍ക്ക് വിനയായി.ഇരു വൃക്കകളും തകരാറിലായി. വളരെ വേദന സഹിച്ച് ബാംഗ്ളൂരുവിലെ സ്വകാര്യ
ആശുപത്രിയില്‍ അവര്‍ മരണത്തിന് കീഴടങ്ങി.ഇതാണ് യഥാര്‍ത്ഥ വാര്‍ത്ത.
എന്നാല്‍ മിസ്തി മുഖര്‍ജിക്ക് പകരം ചില ചാനലുകാര് വാര്‍ത്തക്ക് വേണ്ടി പിടിച്ചത് ജീവനോടെയുള്ള മിസ്തി ചക്രവര്‍ത്തിയെയാണ്.രണ്ട് നടിമാരും ബംഗാളില്‍ നിന്നുള്ളവരാണ്.മിസ്തി ചക്രവര്‍ത്തിയുടെ മരണ വാര്‍ത്തയറിഞ്ഞ് അവരുടെ ഫോണിലേക്ക് വിളിയെത്തി.ഫോണെടുത്ത മിസ്തിയുടെ ശബ്ദം കേട്ടവര്‍ ആദ്യമൊന്ന് ഞെട്ടി പിന്നെ കാര്യം പറഞ്ഞു.അതോടെയാണ് മരണവാര്‍ത്തയിലെ താരം മാറിയതറിയുന്നത്.
അതിനെ കുറിച്ച് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ.ചില വാര്‍ത്തകള്‍ പ്രകാരം ഞാനിന്നു മരിച്ചു. ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഞാന്‍ ജീവനോടെ ഇരിക്കുന്നു.ഇനിയും ഏറെ നാള് ജീവിക്കാനുണ്ട്.വ്യാജ വാര്‍ത്തകളറിഞ്ഞ് എനിക്കാരും ആദരാഞ്ജലികള്‍ അര്‍പ്പിക്കരുത്.പൃഥ്വിരാജിനൊപ്പം ആദം ജോണ്‍ എന്ന ചിത്രത്തില്‍ നായികയായിരുന്നു.മരിക്കാത്ത മിഷ്തി
നമ്മെ വിട്ടകന്ന മിഷ്തിക്ക് ഒരിക്കല്‍ കൂടി ആദരാഞ്ജലികള്‍.
ഫിലീം കോര്‍ട്ട്.