മാമുക്കോയ മരിച്ചപ്പോള്‍ മോഹന്‍ലാല്‍ എത്താതിരുന്നത് 35ാം വിവാഹവാര്‍ഷികം ജപ്പാനില്‍ സുചിത്രക്കൊപ്പം ആഘോഷിക്കുന്നതിനാല്‍…..
രണ്ടുപേരെയാണ് മാമുക്കോയയുടെ ആരാധകര്‍ അദ്ദേഹത്തിന്റെ വസതിയില്‍ കാത്തുനിന്നത് ഒന്ന് മമ്മുട്ടിയെയും മറ്റൊന്ന് ഗഫൂര്‍ക്ക ദോസ്ത് മോഹന്‍ലാലിനെയും വേറെ ആരും വന്നില്ലെങ്കിലും കുഴപ്പമില്ല ഇവര്‍ രണ്ടാളും എത്താത്തതില്‍ വലിയ നിരാശയിലാണ് ആരാധകര്‍ .
തന്റെ വിവാഹത്തിന്റെ മുപ്പത്തിയഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഭാര്യ സുചിത്രക്കൊപ്പം ലാലേട്ടന് ജപ്പാനിലാണ്, ജപ്പാനില്‍ വച്ച് 35ാം വിവാഹവാര്‍ഷികം ആഘോഷിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍. ‘ഫ്രം ടോക്കിയോ വിത്ത് ലൗവ്’ എന്ന അടിക്കുറിപ്പോടെയാണ് ഭാര്യ സുചിത്രയ്ക്ക് വിവാഹ വാര്‍ഷിക കേക്ക് പങ്കുവയ്ക്കുന്ന ചിത്രം മോഹന്‍ലാല്‍ പങ്കുവച്ചത്. മുപ്പത്തിയഞ്ചുവര്‍ഷത്തെ സ്നേഹവും, ആത്മബന്ധവും ആഘോഷിക്കുന്നു എന്നും മോഹന്‍ലാല്‍ കുറിപ്പില്‍ പറയുന്നു. പുതിയ ചിത്രം മലൈക്കോട്ടൈ വാലിബന്റെ രാജസ്ഥാന് ഷെഡ്യൂള്‍ പൂര്‍ത്തിയായപ്പോഴാണ് ഒരു മാസത്തെ അവധിക്കായി മോഹന്‍ലാല്‍ ജപ്പാനിലേക്ക് യാത്ര തിരിച്ചത്. സുചിത്രയ്ക്കൊപ്പം ചെറിപ്പൂക്കള്‍ക്കിടയില്‍ നില്ക്കുന്ന ജപ്പാനില്‍ നിന്നുള്ള ഒരു അതിമനോഹര ചിത്രം താരം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ചെറിപൂക്കള്‍ക്ക് കീഴില്‍ ജീവിച്ചിരിക്കുന്നത് എന്തൊരു വൈചിത്ര്യമാണ് എന്ന കൊബയാഷി ഇസ്സയുടെ വാക്കുകള്‍ക്കൊപ്പമാണ് ചിത്രം പങ്കുവച്ചത്. ജപ്പാനിലെ ഹിരോഷിമ പാര്‍ക്കില്‍ നിന്നും പകര്‍ത്തിയതാണ് ചിത്രം. 1988 ലാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. FC