നടന് ഹരീഷ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് ഉമ്മകള്‍ നല്കുന്നു.. ഇനി ഞാന്‍ വേഗതക്കൊപ്പം….
വന്ദേഭാരത് എക്സ്പ്രസിന് ലഭിക്കുന്ന മികച്ച ടിക്കറ്റ് ബുക്കിങ്ങില്‍ പ്രതികരണവുമായി നടന് ഹരീഷ് പേരടി. ”ടിക്കറ്റുക്കള്‍ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല…കേരളത്തിലെ മനുഷ്യരുടെ തലയെണ്ണി ഒരു റെയിലിന്റെ പേരില്‍ ജനിക്കാരിക്കുന്ന കുട്ടികളെ പോലും കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ..ഒരു പാട് പരിമിതിക്കുള്ളില്‍ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ…നിറയെ ഉമ്മകള്‍…എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം…
ഞങ്ങള്‍ക്ക് ഇനിയും സ്പീഡ് വേണം…25 ന് വരുമ്പോള്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് കേള്‍ക്കാനായി കേരളം കാത്തിരിക്കുന്നു…എത്ര കുരുക്കള്‍ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും…എന്റെ പേര്..ഹരീഷ് പേരടി.”-ഹരീഷ് പേരടി സമൂഹമാധ്യമത്തില്‍ കുറിച്ചു. നേരത്തെയും വന്ദേ ഭാരതില്‍ പ്രതികരണവുമായി ഹരീഷ് പേരടി എത്തിയിരുന്നു. വന്ദേ ഭാരതിന് ഭാവിയില്‍ 130 കിലോ മീറ്റര്‍ വേഗത ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ താന്‍ ഇനിമുതല്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
”എനിക്ക് 53 വയസ്സുകഴിഞ്ഞു …ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ച ഞാന്‍ വോട്ടവകാശം കിട്ടിയതു മുതല്‍ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തത്..പക്ഷേ ഈ വാര്‍ത്തയിലെ വേഗത എന്റെ ജീവിതത്തില്‍ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാന്‍ സാധിച്ചാല്‍ ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ മാറ്റി വച്ച് ഞാന്‍ ബിജെപിയുടെ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യും…ഇല്ലെങ്കില്‍ ബിജെപിക്കെതിരെ വിരല്‍ ചൂണ്ടുകയും ചെയ്യും…കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം…ഇനിയും എന്റെ വോട്ട് നശിപ്പിക്കാന്‍ വയ്യാ.”-ഹരീഷ് പേരടി പറഞ്ഞു. FC