പൃഥ്വിരാജിന് പിറന്നാള്‍ മോഹന്‍ലാലിന്റെ സമ്മാനം ആദ്യമായി.. എമ്പുരാന് ടീം ആഘോഷിക്കുകയാണ്…
വലിയ ദിനം വലിയ രീതിയില്‍ ആഘോഷിക്കുകയാണ് എല്ലാവരും പൃഥ്വിവിന് ആശംസകള്‍ നേര്‍ന്ന് എമ്പുരാന് ടീം. നായക വേഷത്തിലെത്തുന്ന മോഹന്‍ലാലും എമ്പുരാനിലെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്നുള്ള വീഡിയോയില്‍ സംവിധായകന് പൃഥ്വിരാജിന് ആശംസകള്‍ നേരുന്നു.
മോഹന്‍ലാലിന് പുറമേ മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍, ദീപക് ദേവ്, സുജിത്ത് വാസുദേവ് എന്നിവരും വീഡിയോയിലുണ്ട്. ഓഗസ്റ്റ് 15ന് ഡല്‍ഹിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇപ്പോള്‍ ലഡാക്കില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമാപ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്. ഒട്ടേറെ ഹിറ്റു ചിത്രങ്ങള്‍ ഒരുക്കിയ ലൈക്ക പ്രൊഡക്ഷന്‍സ് ആശിര്‍വാദ് സിനിമാസിനൊപ്പം ‘എമ്പുരാന്റെ’ നിര്‍മ്മാണ പങ്കാളിയാണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും ‘എമ്പുരാന്’. ഞങ്ങളും നേരുന്നു ആശംസകള്‍. FC