ആരെയും ഇങ്ങനെ കരയിക്കരുതായിരുന്നു.. നടിയും ഗായികയുമായ ശ്രേയ ഘോഷാല്‍ വാവിട്ടുകരയുന്നു…
മനസിന്റെ നിര്‍മ്മലതയാണ് ആ കണ്ണുകളിലൂടെ പെയ്തിറങ്ങിയത്.. റിയാലിറ്റി ഷോ വേദിയില്‍ വിധികര്‍ത്താവായെത്തിയ ഗായിക ശ്രേയ ഘോഷാല്‍ മത്സരാര്‍ത്ഥിയുടെ പ്രകടനം കണ്ട് വികാരാധീനയാകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയ്ക്കിടെയായിരുന്നു സംഭവം. കാഴ്ച പരിമിതിയുള്ള മേനുക പൗഡേല്‍ എന്ന യുവതി വേദിയില്‍ ഗാനമാലപിക്കുന്നതിനിടെ ജഡ്ജിങ് പാനലിലിരുന്ന് ശ്രേയ തേങ്ങിക്കരഞ്ഞു. മേനുകയുടെ ആലാപനമികവില്‍ അത്ഭുതപ്പെട്ട ശ്രേയ കണ്ണീരടക്കാന്‍ പാടുപെടുന്നത് വീഡിയോയില്‍ കാണാനാകും.
എ.ആര്.റഹ്മാന്റെ സംഗീതത്തില്‍ ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍, ഉദിത് നാരായണന് എന്നിവര്‍ ചേര്‍ന്നാലപിച്ച ‘ഓ പാലന് ഹാരേ’ എന്ന ഗാനമാണ് മേനുക വേദിയില്‍ ആലപിച്ചത്. മേനുകയുടെ പാട്ട് കേട്ട് റിയാലിറ്റി ഷോയിലെ മറ്റു വിധികര്‍ത്താക്കളായ വിശാല്‍ ദദ്ലാനിയും കുമാര്‍ സാനുവും അതിശയത്തോടെ തലയില്‍ കൈ വയ്ക്കുന്നുണ്ട്. മേനുകയുടെ പ്രകടനത്തിന്റെ അവസാനം വിധികര്‍ത്താക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ചു. പിന്നാലെ വേദിയിലേക്കെത്തിയ ശ്രേയ മേനുകയ്ക്കൊപ്പം ഗാനം ആലപിച്ചു. ഇതിന്റെ വീഡിയോയും ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഗോള്‍ഡന്‍ മൈക്ക് സമ്മാനമായി നേടിയ ശേഷമാണ് മേനുക പൗഡേല്‍ വേദി വിട്ടത്. FC