സീരിയല്‍ നടി മൃദുലക്ക് കുട്ടികള്‍ രണ്ടോ.. നടിതന്നെ പറയുന്നു ഒന്ന് ആരുടെ കുട്ടിയെന്ന് …..
വിവാഹം, ഭാര്യ, പ്രസവം, അമ്മ എല്ലാം കൊണ്ടും പൂര്‍ണതയിലെത്തിയിരിക്കുകയാണ് സീരിയല്‍ നടി മൃദുല.. നല്ലൊരു അഭിനേത്രിയില്‍ നിന്ന് നല്ലൊരു കുടുംബിനിയായി മാറാന്‍ മൃദുലക്ക് കഴിഞ്ഞു.. അമ്മയോടുള്ള സ്നേഹ പ്രകടനങ്ങള്‍ കൊണ്ട് നിറയുകയായിരുന്നു ഇന്നലെ കഴിഞ്ഞ മാതൃദിനം. അമ്മയോടുള്ള സ്നേഹത്തെ കുറിച്ചും, അമ്മയായതിന്റെ സന്തോഷവും പല സെലിബ്രിറ്റികളും പങ്കുവച്ചു. അക്കൂട്ടത്തിലാണ് മൃദുല വിജയ്യും മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് രംഗം കൊഴുപ്പിച്ചു മാതൃത്വം- എല്ലാ സ്നേഹവും തുടങ്ങുന്നതും അവസാനിക്കുന്നതും അവിടെയാണ് എന്ന് പറഞ്ഞുകൊണ്ടാണ് മൃദുല ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.
എന്നെ ഒരു ശക്തയായ സ്ത്രീ മുന്നോട്ട് കൊണ്ടുവന്നതിനാല്‍ ഞാനും ഒരു ശക്തയായ അമ്മയാണ് എന്ന് മറ്റൊരു ഫോട്ടോയ്ക്ക് ക്യാപ്ഷനായി മൃദുല കുറിച്ചു മമ്മി ആന്റ് മി ബൈ രേഷ്മയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്. അന്‍സി സിയാദ് ആണ് മൃദുല ധരിച്ചിരിയ്ക്കുന്ന മനോഹരമായ പിങ്ക് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്. പിങ്കിഷ് ഷേഡിലുള്ള ലൈറ്റ് മേക്കപ്പ് ആണ് ശിവാസ് മേക്കോവര്‍ മൃദുലയ്ക്കും മകള്‍ക്കും ചെയ്തിരിയ്ക്കുന്നത്, മൃദുലയും മകള്‍ ധ്വനിയും മാത്രമല്ല, അനിയത്തിയുടെ കുഞ്ഞിനെയും ചേര്‍ത്ത് പിടിച്ചാണ് മൃദുല ഫോട്ടോഷൂട്ട് നടത്തിയത്. പാര്‍വ്വതിയുടെ മകള്‍ ആത്മികയും ഒരു കൊച്ചു സുന്ദരിയായി ചിത്രങ്ങളില്‍ നിറഞ്ഞ് നില്ക്കുന്നു. FC