അമ്മയാവാനുള്ള വെമ്പല്‍ മറച്ചുവെക്കാതെ മൃദുല ഇത് നാലാം മാസത്തിന്റെ ആഘോഷം……
തന്റെ സൗന്ദര്യം നഷ്ടപ്പെടുമെന്ന ഭയത്താല്‍ പ്രസവിക്കാത്ത നടിമാരും ഉണ്ട്, എന്നാല്‍ പ്രസവത്തിന്റെ നോവറിഞ്ഞു പാലൂട്ടിവളര്‍ത്താന്‍ കൊതിക്കുന്ന, അതുചെയുന്ന നടിമാരും ഉണ്ട് രണ്ടാമത് പറഞ്ഞകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മൃദുല വിജയ്.
കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായി സീരിയലില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു മൃദുല വിജയ്. അഭിനയരംഗത്ത് സജീവമല്ലെങ്കിലും മൃദുലയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയുന്നുണ്ട്. അനിയത്തിയായ പാര്‍വതി വിജയ് പ്രസവിച്ചത് അടുത്തിടെയായിരുന്നു. കുഞ്ഞതിഥിയുടെ വരവിന്റെ സന്തോഷത്തെക്കുറിച്ച് പറഞ്ഞ് പാര്‍വതിയും മൃദുലയും എത്തിയിരുന്നു.
ഒരുപാടുപേരാണ് മെസ്സേജുകളിലൂടെ എന്റെ വിശേഷങ്ങളെക്കുറിച്ച് ചോദിക്കുന്നത്. ഇപ്പോള്‍ വയ്യായ്ക ഒന്നുമില്ലല്ലോയെന്ന ചോദ്യത്തിന് ഉണ്ട് ചെറിയ ബുദ്ധിമുട്ടുകളൊക്കെയുണ്ട്, എന്നാലും പണ്ടത്തെ അത്രയില്ലെന്നായിരുന്നു മൃദുലയുടെ മറുപടി. അനിയത്തിയുടെ മോളെക്കുറിച്ചും മൃദുല സംസാരിച്ചിരുന്നു. വയറ്റില്‍ കിടന്നപ്പോള്‍ ഇത്രയധികം പ്രശ്നമുണ്ടായിരുന്നില്ല, പുറത്ത് വന്നപ്പോഴാണ് പ്രശ്നം, ഇന്നത്തെ ദിവസം അവള് അങ്ങനെ ഉറങ്ങിയിട്ടേയില്ല.
ട്വിന്‍സ് വേണമെന്നൊക്കെ ആഗ്രഹമുണ്ട്്. നമ്മള് വിചാരിച്ചാല്‍ മാത്രം അത് നടക്കില്ലല്ലോയെന്നും മൃദുല പറഞ്ഞിരുന്നു. ഇപ്പോള്‍ നാലാം മാസം തുടങ്ങി. ഇപ്പോള്‍ അങ്ങനെ പ്രത്യേകമായി ഇഷ്ടമുള്ള ഭക്ഷണങ്ങളൊന്നുമില്ല. ഇവിടെ അടുത്തുള്ള കടയിലെ മുറുക്ക് ഇഷ്ടമാണ്. അത് കഴിക്കാറുണ്ട്്. യുവയെക്കുറിച്ച് ചോദിച്ചവര്‍ക്കും മൃദുല മറുപടി നല്‍കിയിരുന്നു. സുന്ദരിയുടെ ലൊക്കേഷനിലാണ് ചേട്ടന് ഇപ്പോഴുള്ളത്. ചേട്ടന് ഇപ്പോള്‍ തിരക്കിലാണ്, ഒന്നിച്ച് വീഡിയോകള്‍ എടുക്കാമെന്ന് കരുതിയാണ് കാത്തിരിക്കുന്നത്. ഞാന്‍ തനിച്ചുള്ള വീഡിയോകള്‍ കണ്ടാല്‍ എല്ലാരും ചേട്ടനെ മിസ് ചെയ്യുന്നു എന്ന് പറയും. എന്തായലും മൃദുലയുടെ ആഗ്രഹങ്ങള്‍ സഫലമാകട്ടെ FC