മരിച്ച സീരിയല്‍ നടി ശരണ്യയുടെ വീടിന്റെ ആധാരം സീമ ജി നായരുടെ പേരില്‍, സീമ മുങ്ങും…..
വേറെ ആരും പറഞ്ഞതല്ല സീമതന്നെയാണ് പറയുന്നത്, അന്തരിച്ച നടി ശരണ്യ ശശിയുടെ ചികിത്സയ്ക്ക് വേണ്ടി രംഗത്ത് വന്നതോടെയാണ് നടി സീമ ജി നായരെ കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമാവുന്നത്. ശരണ്യയുടെ ചികിത്സയുടെ തുടക്കം മുതല്‍ അവസാനം വരെയും മരണശേഷവുമൊക്കെ ഒരു അമ്മയെ പോലെ തണലായി സീമ ഉണ്ടായിരുന്നു.
എന്നാല്‍ ശരണ്യയെയും മറ്റുള്ളവരെയുമൊക്കെ സഹായിക്കുന്നതിന്റെ പേരില്‍ തനിക്ക് മാനസീകമായ പീഡനങ്ങളാണ് ലഭിക്കുന്നതെന്നാണ് സീമയിപ്പോള്‍ പറയുന്നത്. വനിതകളുടെ മാസികയ്ക്ക് നല്കിയ പ്രതികരണത്തിലൂടെയാണ് തന്റെ പേരില്‍ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ക്കെല്ലാമുള്ള മറുപടി നടി നല്‍കിയത്. വിശദമായി വായിക്കാം.
‘ഞാന്‍ ആത്മയുടെ സജീവ പ്രവര്‍ത്തക ആയിരുന്ന സമയത്താണ് ശരണ്യ ശശിയുടെ അസുഖ വിവരം അറിയുന്നത്. കേട്ടപ്പോള്‍ വളരെ സങ്കടമായി. ഒരു ടെഡി ബിയര്‍ ഒക്കെ വാങ്ങി ആദ്യമായി അവളെ കാണാന്‍ പോയപ്പോള്‍ ശരണ്യയുടെ അവസ്ഥയെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. ആദ്യത്തെ സര്‍ജറി കഴിഞ്ഞ സമയമായിരുന്നു അത്. പിന്നീട് തുടര്‍ച്ചയായി ശരണ്യയുടെ കാര്യങ്ങള്‍ തിരക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും തുടങ്ങി. ഇക്കാര്യങ്ങള്‍ ഒന്നും ഞാന്‍ പുറത്തു പറഞ്ഞിരുന്നില്ല. അറിയിക്കണം എന്ന് തോന്നിയിട്ടുമില്ല. ഏഴാമത്തെ സര്‍ജറിക്കു ശേഷമാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.
വലിയ വരുമാനം ഉള്ള ആളല്ല ഞാനെന്നാണ് സീമ പറയുന്നത്. ജീവിച്ച് പോകാവുന്ന അത്രയും പ്രതിഫലമൊക്കെയേ ഉള്ളു. അതിനുള്ളില്‍ നിന്നാണ് ഇത്രയൊക്കെ ചെയ്യുന്നത്. സാമ്പത്തിക ഞെരുക്കത്തെക്കാളുപരി വേദന തോന്നുന്നത് ചിലരുടെ കുത്തി നോവിക്കലുകളിലാണ്. അപ്പോഴാണ് എന്തിന് വേണ്ടി എന്ന് തോന്നുന്നത്.
നമ്മള് നമ്മുടെ കഷ്ടപ്പാടിലും മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടിയും പലതും ചെയ്യുന്നത് ആരോപണങ്ങള്‍ കേള്‍ക്കാനാണോ എന്ന് ചിന്തിക്കും. അത് വലിയ സങ്കടമാണ്. എന്നാല്‍ ആരെങ്കിലും വിളിച്ച് സങ്കടം പറയുമ്പോള്‍ അതൊക്കെ അങ്ങ് മറക്കും. അവരെ എങ്ങനെ സഹായിക്കാം എന്നാണ് അന്നേരം ചിന്തിക്കുക. സീമാ ജി താങ്കള്‍ ധീരമായി മുന്നോട്ടുപോകുക അര്‍ഹതപ്പെട്ടവര്‍ക്കു അതുലഭിക്കുക തന്നെവേണം FC