‘മണിയുടെ പേരില്‍ കാശുണ്ടാക്കാന്‍ മുതിരുന്നവരുടെ ചതിക്കുഴികളില്പെടരുത്”: അഭ്യര്‍ത്ഥനയുമായി നാദിര്‍ഷ….
മലയാളികളുടെ എക്കാലത്തെയും നഷ്ടങ്ങളില്‍ ഒന്നായിരുന്നു ചാലക്കുടിക്കാരന്‍ മണിയുടെ വിയോഗം. ആ നഷ്ടം ഒരിക്കലും നികത്താനാവാത്തതാണ്. ജനുവരി ഒന്ന്, കലാഭവന്‍ മണിയുടെ ജന്മദിനം.
മണിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ സുഹൃത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറലാവുന്നത്. മണിയുടെ പേരില്‍ അവാര്‍ഡ് പരിപാടികള്‍ സംഘടിപ്പിച്ച് കലാപരിപാടികള്‍ ഫ്രീയായി അവതരിപ്പിക്കാന്‍ ആര്‍ട്ടിസ്റ്റുകളെയും ടെക്നീഷ്യന്‍സിനെയും ബന്ധപ്പെടുന്ന ആളുക്കളെക്കുറിച്ചാണ് നാദിര്‍ഷ പറയുന്നത്.
നാദിര്‍ഷയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ,
ജനുവരി ഒന്ന്. കലാഭവന്‍ മണിയുടെ ജന്മദിനം .
കലാഭവന്‍ മണിയുടെ പേരില്‍ മുക്കിനും മൂലയിലുമുള്ള ഒരു പാട് സംഘടനകള്‍ അവാര്‍ഡ് നിശയുമായി ഇറങ്ങിയിട്ടുണ്ട്. മണിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ആര്‍ട്ടിസ്റ്റുകളും ടെക്നീഷ്യന്‍സും ആരും തന്നെ ഇതിനെ ചോദ്യം ചെയ്യാതെ ചെല്ലും എന്നും കലാപരിപാടികള്‍ ഫ്രീയായി അവതരിപ്പിക്കും എന്നും ഇവറ്റകള്‍ക്കറിയാം .
അതിനാല്‍ പ്രിയപ്പെട്ടവരുടെ ശ്രദ്ധയ്ക്ക് , ശരിയായതേത് ശരിയല്ലാത്തതേത് എന്ന് വ്യക്തമായി ബോധ്യപ്പെട്ടതിന് ശേഷം പരിപാടികളില്‍ പങ്കെടുക്കാന്‍ ശ്രമിക്കുക ആരും തന്നെ മണിയുടെ പേരില്‍ കാശുണ്ടാക്കാന്‍ മുതിരുന്നവരുടെ ചതിക്കുഴികളില്‍ പോയി പെടരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഈ പേരും പറഞ്ഞ് പിരിക്കുന്നവന്‍മാര്‍ ആരൊക്കെയെന്ന് കമന്റ് Box ചെക്ക് ചെയ്താല്‍ മനസ്സിലാകും എന്നും നാദിര്‍ഷ പറയുന്നു.FC