ഭര്‍ത്താവ് മുസ്തഫ എവിടെയെന്ന് പ്രിയ മണിയോട് ചോദിച്ചവര്‍ക്ക് ന്യൂ ഇയര്‍ ചിത്രങ്ങളുമായി താരം.
മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് പ്രിയ മണി.മോഡലിംഗ് രംഗത്തു നിന്നും നന്നേ ചെറുപ്രായത്തില്‍ തന്നെ നായികാ വേഷം ചെയ്തും, സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ചും പ്രിയ മണി സജീവമായി. മലയാളത്തിന് പുറമെ അന്യഭാഷകളിലും പ്രിയ തന്റെ കഴിവ് തെളിയിച്ചു. 2017ലാണ് പ്രിയ മണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നടന്നത്.
ബിസിനസുകാരനായ മുസ്തഫ തന്റേതായ ജോലിത്തിരക്കുകളില്‍ മുഴുകുമ്പോള്‍, പ്രിയ തന്റെ മേഖലയിലും വ്യാപൃതയായി തുടരും. അതുകൊണ്ടു തന്നെ കുറച്ചുനാളായി പ്രിയക്കൊപ്പമുള്ള മുസ്തഫയുടെ ചിത്രങ്ങള്‍ എങ്ങും കണ്ടിരുന്നില്ല. മുസ്തഫ എവിടെ എന്ന ചോദ്യം ചില സോഷ്യല്‍ മീഡിയ സൈറ്റുകളിലും പൊന്തി
ദീപാവലി ആശംസയായി പോസ്റ്റ് ചെയ്ത ഈ ചിത്രത്തില്‍ മുസ്തഫയെ മിസ് ചെയ്യുന്നു എന്നും പ്രിയാമണി പ്രത്യേകം കുറിച്ചിരുന്നു. മുസ്തഫ തിരക്കിലാണോ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടി പ്രിയ ഏറ്റവും പുതിയ ചിത്രത്തില്‍ നല്‍കിയിട്ടുണ്ട്. ഇരുവരും ഉലകം ചുറ്റുന്ന തിരക്കിലാണ്. ഭര്‍ത്താവിന്റെ കൂടെയുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്താണ് പ്രിയ പുതുവര്‍ഷം ആശംസിച്ചത്
2019ലെ ‘പതിനെട്ടാം പടി’ എന്ന സിനിമയിലാണ് പ്രിയാമണി അവസാനമായി മലയാളത്തില്‍ അഭനയിച്ചത്. ഇതിനു ശേഷം ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളില്‍ വേഷമിട്ടു. ‘സലാം വെങ്കി’ എന്ന ഹിന്ദി സിനിമയാണ് ഏറ്റവും പുതിയതായി ചെയ്ത ചിത്രം. 2023ലും ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ പ്രിയയുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യാനുണ്ട്. ഒ.ടി.ടി. റിലീസ് ചിത്രങ്ങളിലും പ്രിയ മണി ഭാഗമാണ്.FC