43 വയസ്സ് അപ്പോ കല്ല്യാണം കഴിക്കാന്‍ തോന്നിയില്ല.. ഇപ്പോ കല്ല്യാണം കഴിക്കണം നടി നന്ദിനി…
ഒരഭിമുഖത്തില്‍ കല്ല്യാണത്തെക്കുറിച്ചുള്ള ചോദ്യം നന്ദിനിയുടെ മറുപടിയും.. ‘ഇല്ല. വിവാഹം, പ്രണയം എന്നിവയെ കുറിച്ചെല്ലാം അഭിമുഖങ്ങളിലും മറ്റും ചോദ്യങ്ങള്‍ വരാറുണ്ട്. ബന്ധുക്കളോ സുഹൃത്തുക്കളോ അതേപറ്റി ചോദിക്കാറില്ല. ഞാന്‍ അതിനെ എല്ലാം കൂളായാണ് എടുക്കുന്നത്. വിവാഹിത ആകാത്തതും ഞാന്‍ കൂളായി ആണ് എടുക്കുന്നത്. വിവാഹം എന്നത് നടക്കേണ്ടതാണെങ്കില്‍ നടന്നിരിക്കും. നല്ലൊരാളെ കിട്ടിയാല്‍ ഈ പ്രായത്തിലും വിവാഹം കഴിക്കാന്‍ തയ്യാറാണ്. തനിച്ച് ജീവിക്കുന്നതും നല്ല കാര്യമാണ്’, എന്നാണ് നന്ദിനി പറയുന്നത്.
പ്രണയത്തെ കുറിച്ചും നന്ദിനി പറഞ്ഞു. ‘എന്റെ പ്രണയം തകര്‍ന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അതില്‍ നിന്നും തിരിച്ചു വരാന്‍ എനിക്ക് ഒത്തിരി സമയം വേണ്ടി വന്നു. ആ വേദനയോട് ഞാന്‍ പിന്നെ യോജിച്ചു തുടങ്ങി. വീട്ടുകാരും ഒത്തിരി സപ്പോര്‍ട്ട് ചെയ്തു. ഒടുവില്‍ തിരിച്ചെത്തുക തന്നെ ചെയ്തു. വേര്‍പിരിയല്‍ തീരുമാനം രണ്ട് പേര്‍ക്കും ഗുണം ചെയ്തു’, എന്നാണ് നന്ദിനി പറഞ്ഞത്. കാമുകനും താനുമായി ആറ് വയസ് വ്യത്യാസമുണ്ടെന്ന് നേരത്തെ നന്ദിനി പറഞ്ഞിരുന്നു. ആദ്യ കാലത്ത് കല്യാണം കഴിഞ്ഞാല്‍ സിനിമാ മേഖലയില്‍ നില്ക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യം ആയിരുന്നു. അങ്ങനെ എക്സിന് പ്രായം കൂടി വന്നു. കാത്തിരിക്കാന്‍ പറ്റാതായി. അതുകൊണ്ട് ബ്രേക്കപ്പ് ആവുക ആയിരുന്നു എന്നും അല്ലെങ്കില്‍ താന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുമായിരുന്നു എന്നും നന്ദിനി പറഞ്ഞിരുന്നു.FC