നടന് സുരേഷ് ഗോപി തൊട്ടപ്പോ ഷോക്കടി.. സല്മാന് ഖാനിതാ മാധ്യമപ്രവര്‍ത്തകയെ ചുംബിക്കുന്നു.. ആരൊക്കെ തെരുവിലിറങ്ങും…
തന്റെ അസുഖം മറ്റുള്ളവരെ അറിയിച്ചു എന്നല്ലാതെ മറ്റൊന്നിലും കഴമ്പില്ല കൊടി പിടിച്ചു വട്ടം ചുറ്റാന്‍ ആളുണ്ടെങ്കില്‍ എന്തുമാകാലോ, സുരേഷ് ഗോപിയെ താറടിക്കാന്‍ നോക്കിയത് ചീറ്റിയെങ്കിലും അതിലും മാരകമിതാ, തന്റെ പഴയ സുഹൃത്തായ മാധ്യമ പ്രവര്‍ത്തകക്ക് സല്മാന് ഖാന് കൊടുത്ത സ്നേഹചുംബനം വൈറലാകുന്നു. സല്മാന് ഖാന് സുഖം തന്നെയല്ലെ എന്ന് ചോദിച്ചാണ് മാധ്യമ പ്രവര്‍ത്തകയെ ചുംബിക്കുന്നത്. രണ്ടാമതും ചുണ്ടുമായി പോകുന്നുമുണ്ട് താരം..
സല്മാന് ജി നിങ്ങള്‍ കേരളത്തിലായിരുന്നെങ്കില്‍ ഇന്ന് ഉണ്ടതിന്നുമായിരുന്നു.. ഇവിടുത്തെ കഥകളൊന്നും നിങ്ങളറിയാഞ്ഞിട്ട ഈ സാഹസം കാണിച്ചത്.. വെറുതെ നാടകം കളിക്കരുത് എന്നാണ് തമാശയായി ചുംബനം സ്വീകരിച്ച് മാധ്യമപ്രവര്‍ത്തക പറയുന്നത്. ഗോവയില്‍ നടക്കുന്ന 54ാമത് ഫിലിം ഫെസ്റ്റിവലാണ് ഇരുവരുടെയും സ്നേഹപ്രകടനങ്ങള്‍ക്ക് വേദിയായത്. അടുത്തിടെ ‘ഫാരി’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച തന്റെ മരുമകള്‍ അലിസെ അഗ്നിഹോത്രിയ്ക്കൊപ്പം സല്മാന് മാധ്യമങ്ങളെ കാണുന്നതിനിടെയായിരന്നു സംഭവം. ഈ സംഭവത്തിന്റെ വീഡിയോ ഇംഗ്ലീഷ് മാധ്യമങ്ങളുടെ പേജുകളില്‍ അടക്കം വൈറലാണ്. FC