നിറം കുറവായത് കൊണ്ട് മറ്റ് നടിമാര്‍ വരുന്ന പരിപാടിക്ക് പോകില്ല നവ്യ നായര്‍…..
ഇരുണ്ട നിറമായതിനാല്‍ അപകര്‍ഷതാ ബോധം ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി നവ്യാ നായര്‍. അതിനാല്‍ പൊതു പരിപാടികള്‍ ഒഴിവാക്കിയിരുന്നു. അന്ന് ഒരുപാട് മേക്കപ്പ് ഇട്ട് ഇത് മറച്ച് വയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ തന്റെ മനോഭാവം മാറി, നവ്യ പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
താന്‍ ഫെയര്‍ അല്ല, ഡാര്‍ക്ക് സ്കിന്‍ കളറുള്ള ആളാണ്. കറുത്ത ആളാണ്, ഇരുണ്ട ആളാണ് എന്നുള്ളതൊക്കെ തന്നെ ഒരുപാട് ബാധിച്ചിട്ടുണ്ട്. മറ്റ് നായികമാരൊക്കെ വരുന്ന പരിപാടിക്ക് പോകുമ്പോള്‍ തനിക്ക് ഒരു അപകര്‍ഷതാ ബോധമായിരുന്നു. താന്‍ അത്ര സുന്ദരിയല്ല.
മറ്റുള്ളവരുടെ മുന്നില്‍ പോവാന്‍ ചമ്മലായിരുന്നു. കഴിവതും അങ്ങനെയുള്ള സ്ഥലങ്ങളില്‍ തന്റെ സാന്നിധ്യം ഒഴിവാക്കും. പോവാന്‍ പറ്റുന്ന കല്യാണങ്ങളൊക്കെ ഒഴിവാക്കും. ഒരുപാട് മേക്കപ്പ് ഇട്ട് ഇത് മറച്ച് വയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും അല്ലാതെയും ആളുകള്‍ തന്നെ പറ്റി പറയുന്നത് കേട്ടിട്ടുണ്ട്.
ആ സമയത്തൊക്കെ സങ്കടം തോന്നിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അത് മാറി. ഇപ്പോഴത്തെ തലമുറയിലുള്ള കുട്ടികളുടെ മനോഭാവം കാണുമ്പോള്‍ നമ്മളും പഠിക്കുകയാണ്. സ്കിന്‍ ടോണിലോ കളറിലോ ഒന്നും ഒരു കാര്യോമില്ല. വെളുത്തിരുന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ല.
പ്രായം കൂടുന്നതിന് അനുസരിച്ച് മനസിലെ സങ്കല്പങ്ങളും മാറി. ഇപ്പോള്‍ തനിക്ക് ആത്മവിശ്വാസമുണ്ട്. ഇപ്പോള്‍ ധൈര്യമായി മേക്കപ്പിടാതെ പുറത്ത് പോകാനുള്ള ധൈര്യമുണ്ട്, നവ്യ പറയുന്നു.
പത്ത് വര്‍ഷത്തിന് ശേഷമാണ് നവ്യ വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നത്. താരം അഭിനയിച്ച ഒരുത്തീ നാളെ തിയേറ്ററുകളിലെത്തും. സ്ത്രീപക്ഷ കഥപറയുന്ന സിനിമ നവ്യയ്ക്ക് മികച്ച തിരിച്ചുവരവ് സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും ചിത്ത്രിന്റെ അണിയറ പ്രവര്‍ത്തകരും.FC