അമ്മയാകാനുള്ള ഒരുക്കത്തില്‍ നടി സോനം, ആനന്ദ് എപ്പോഴും കൂടെയുണ്ട് ……
പുതിയൊരു ജീവന് ഉള്ളില്‍ പിടക്കുകയാണ് എന്നറിഞ്ഞതുമുതല്‍ ആരാധകര്‍ സ്നേഹത്തോടെ സോനു എന്നുവിളിക്കുന്ന സോനം കപൂര്‍ സന്തോഷവതിയാണ്, സോനം തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു സോനത്തിന്റെ കുറിപ്പ്. 2008 ലായിരുന്നു സോനം കപൂറും ആനന്ദ് ആഹുജയും തമ്മിലുള്ള വിവാഹം. ദീര്‍ഘനാളത്തെ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു ദുല്‍ഖര്‍ സല്മാന് നായകനായ സോയ ഫാക്ടറാണ് സോനം ഒടുവില്‍ വേഷമിട്ട ചിത്രം. പിന്നീട് എകെ വേഴ്സസ് എകെ എന്ന വെബ് സീരീസില്‍ അഭിനയിച്ചു. ഷോം മാഖിജയുടെ ബ്ലൈന്റാണ് സോനത്തിന്റേതായി പുറത്തിറങ്ങാന്‍ തയ്യാറെടുക്കുന്ന ചിത്രം.
പ്രസവം കഴിഞ്ഞാലും പെട്ടന്നൊന്നും സോനം അഭിനയരംഗത്തേക്ക് എത്തുകയില്ല, കുഞ്ഞിന്റെ വളര്‍ച്ചക്കൊപ്പം കൂടെ നില്‍ക്കുകയാണ് ഇനിയുള്ള സന്തോഷമെന്നും സോനുവും, ആനന്ദ് അഹൂജയും ഒരേ സ്വരത്തില്‍ പറയുന്നു FC