നടി ആലിയയെയും മകളെയും ഇറക്കിവിട്ട് നടന് നവാസുദീന്‍.. ഗേറ്റിന്റെ പുറത്തു കണ്ണീരോടെ നടി…
ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഭാര്യ ആലിയ സിദ്ദിഖി. ”ഞാന്‍ നവാസുദ്ദീന്റെ വീട്ടില്‍ നിന്നും വന്നതേയുള്ളൂ. എന്റെ മകള്‍ കരയുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നുവോ? ഞങ്ങളെ ഇവിടെ നിന്നും ഇറക്കിവിട്ടു. മക്കളെയും കൊണ്ട് എങ്ങോട്ടുപോകണമെന്നറിയില്ല. എന്റെ കയ്യില്‍ ആകെ 81 രൂപ മാത്രമേയുള്ളൂ. ഇപ്പോള്‍ കയ്യില്‍ പണവും, പോകാന്‍ വീടുമില്ല. അയാള്‍ക്ക് എങ്ങനെ ഇത്തരത്തില്‍ പെരുമാറാന്‍ സാധിക്കുന്നുവെന്നറിയില്ല. നിങ്ങള്‍ എന്റെ മക്കളോട് ചെയ്തതിന് ഞാന്‍ ഒരിക്കലും നിങ്ങളോട് ക്ഷമിക്കില്ല. ഈ രാത്രി നേരം എന്റെ മക്കള്‍ നേരിടുന്ന ദുരനുഭവം എന്തെന്ന് നിങ്ങള്‍ കാണൂ. എന്റെ കുഞ്ഞുങ്ങളെയും കൊണ്ട് ഞാന്‍ എങ്ങോട്ടു പോകണം. പുറത്തുപോയി വീട്ടിലേക്ക് തിരിച്ചുവന്നപ്പോള്‍ തന്നെയും മക്കളേയും വീടിനുള്ളില്‍ പ്രവേശിക്കുന്നത് തടയാനായി കുറേ കാവല്ക്കാരെ നിയോഗിച്ചിരിക്കുന്നതാണ് കണ്ടത്.
ഞങ്ങളെ നവാസുദ്ദീന്‍ ക്രൂരമായി വഴിയിലുപേക്ഷിച്ചു. സ്വന്തം പിതാവ് തന്നോട് ഇത് ചെയ്യുമെന്ന് മകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവള് നടുറോഡില്‍ നിന്ന് കരയുകയായിരുന്നു. ഞങ്ങളുടെ നിസ്സഹായാവസ്ഥയറിഞ്ഞ ഒരു ബന്ധു അവരുടെ ഒറ്റമുറി വീട്ടില്‍ കൊണ്ടുപോവുകയായിരുന്നു.”-ആലിയ പറയുന്നു. 2010ലാണ് ആലിയയെ നവാസുദ്ദീന്‍ സിദ്ദിഖി വിവാഹം കഴിക്കുന്നത്. ആലിയ – നവാസുദ്ദീന്‍ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. 2020ല്‍ നവാസുദീന്‍ സിദ്ദീഖിയില്‍ നിന്നും ആലിയ വിവാഹ മോചനം തേടിയിരുന്നു. FC