പ്രഭുദേവയും നയന്‍ താരയുംവീണ്ടും ഒന്നിക്കുന്നു. കാമുകന് വിഘ്നേഷ് ശിവക്ക് പേടി.
ഈ വാര്‍ത്തക്ക് പ്രാധാന്യം കിട്ടാനുള്ള കാരണം പത്ത് വര്‍ഷം മുമ്പ് ഇരുവരും തമ്മില്‍ പ്രണയത്തിലായത് തന്നെ.അന്ന് പ്രഭുദേവയെ വിവാഹം കഴിക്കാനാണ് നയന്‍ താര മതം മാറിയത്.എന്നാല്‍ ഭാര്യയെയും മക്കളെയും ഉപേക്ഷിക്കണം എന്നായിരുന്നു കരാര്‍.
പക്ഷെ പ്രഭുദേവയുടെ ഭാര്യ പറഞ്ഞു മക്കളെ ഞാന്‍
വരുമ്പോള്‍ കൊണ്ട് വന്നതല്ല.ഞാന്‍ ഒഴിഞ്ഞ് തരാം
മക്കളെ നിങ്ങള്‍ തന്നെ നോക്കണം എന്ന്,അവരിറങ്ങിപ്പോവുകയും ചെയ്തു.
മക്കളെ ജിവന് തുല്ല്യം സ്നേഹിക്കുന്ന പ്രഭുദേവക്ക്
നയന്‍ താരയോട് ഗുഡ്ബൈ പറയേണ്ടി വന്നു എന്നത് ഒരു കഥ.
അത് കഴിഞ്ഞാണ് നയന്‍സ് തമിഴില്‍ നിന്ന് തന്നെയുളള സംവിധായകന് വിഘ്നേഷ് ശിവയുമായി അടുക്കുന്നതും വിവാഹം വരെ എത്തി നില്ക്കുന്നതും
വീണ്ടും വരുന്ന വാര്‍ത്ത പ്രഭുദേവയും നയന്‍സും
ഒന്നിച്ചഭിനയിക്കുന്നു എന്നാണ്.2017ലായിരുന്നു സംവിധായകന് ഇഷാരി രാജ ഒരു ചിത്രം തുടങ്ങിയത്.
കറുപ്പ് രാജ വെളുപ്പ് രാജ എന്നായിരുന്നു ചിത്രത്തിന്റെ പേര്.ഇതില്‍ കാര്‍ത്തിയും വിശാലുമായിരുന്നു നായകന്മാര് എന്നാല്‍ കുറഞ്ഞ ദിവസം ഷൂട്ട്നടന്ന ചിത്രം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.ഈ ചിത്രത്തില്‍ പ്രഭുദേവ സംവിധായകനായിരുന്നു.
ഇഷാരി കെ.ഗണേഷ് തന്നെ ഇത് വീണ്ടും നിര്‍മ്മിക്കാന്‍ ഒരുങ്ങുമ്പോള്‍ പ്രഭുദേവ സംവിധായക കുപ്പായത്തില്‍ നിന്ന് നായകനാകും നായികയായി നയന്‍ താരയും.
എന്തായാലും ഇവരൊരുമിക്കുന്നതില് എല്ലാ സപോര്‍ട്ടുമായി വിഘ്നേഷ് ശിവ ഒപ്പമുണ്ടാകും മറ്റ്തരത്തിലുള്ള ഭയമൊന്നും കാമുകന് വേണ്ട.
ഫിലീം കോര്‍ട്ട്.