നയന്‍താര വിഘ്നേഷ് വിവാഹം ആറ് വര്‍ഷം മുന്നേ നടന്നു.. അതാണ് കല്യാണം കുട്ടികള്‍ പെട്ടന്നുണ്ടായത് …….
അന്വേഷണം കൃത്യമായി നടക്കുന്നുണ്ട് അതിലൂടെയാണ് പലതും പുറത്തു വരുന്നത് നയനും വിക്കിയും ആറ് വര്‍ഷം മുന്നേ വിവാഹിതരായി എന്നല്‍ ആരോടും പറഞ്ഞില്ല മാത്രമല്ല കല്യാണം ഔദ്യോഗികമായി നടത്തും മുന്നേ കുട്ടികളെ സ്വന്തമാക്കാനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു അതാണ് വിവാഹം കഴിഞ്ഞു നാലുമാസത്തിനുള്ളില്‍ ഇരട്ടക്കുട്ടികളെ താരദമ്പതികള്‍ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്..
താരദമ്പതികളായ നയന്‍താരയുടേയും വിഘ്നേഷ് ശിവന്റെയും വാടക ഗര്‍ഭധാരണത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കും തമിഴ്നാട് ആരോഗ്യവകുപ്പിന്റെ അന്വേഷണങ്ങള്‍ക്കുമിടെ വീണ്ടും ട്വിസ്റ്റ്. നയന്‍താര- വിഘ്നേഷ് ശിവന് ദമ്പതിമാര്‍ക്കു വേണ്ടി ഗര്‍ഭധാരണത്തിന് തയ്യാറായത് നയന്‍താരയുടെ ബന്ധുവാണെന്ന് താരദമ്പതികള്‍ തമിഴ്നാട് ആരോഗ്യ വകുപ്പിന് സത്യവാങ്മൂലം സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്.
ദേശീയ മാധ്യമമായ ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നയന്‍താരയും വിഘ്നേഷും തമ്മിലുള്ള വിവാഹം ആറു വര്‍ഷം മുമ്പുതന്നെ നടന്നിരുന്നു. ഇവര്‍ക്കു വേണ്ടി വാടക ഗര്‍ഭധാരണത്തിന് തയ്യാറായത് നയന്‍താരയുടെ ബന്ധുവും വിദേശത്ത് താമസക്കാരിയുമായ സ്ത്രീയാണെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹത്തിന്റെയും വാടക ഗര്‍ഭധാരണത്തിന്റെയും രേഖകളും ഇവര്‍ സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കിയതായാണ് വിവരം.
വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷം കഴിഞ്ഞ വര്‍ഷമാണ് വാടക ഗര്‍ഭധാരണ നിയന്ത്രണ നിയമം (2021) പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച്, നിയമപരമായി വിവാഹിതരായ ദമ്പതികള്‍ക്ക് നിശ്ചിത കാലപരിധി കഴിഞ്ഞശേഷമേ കുഞ്ഞിനുവേണ്ടി ഗര്‍ഭപാത്രം വാടകയ്ക്കെടുക്കാന്‍ അനുമതി ലഭിക്കൂ. സ്വാഭാവിക രീതികളില്‍ ഗര്‍ഭധാരണം സാധ്യമല്ലെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുകയും വേണം. FC