സീരിയല്‍ നടി വൈശാലി തൂങ്ങി മരിച്ചു.. വിവാഹം ഉറപ്പിച്ചതായിരുന്നു.. മുന്‍ കാമുകന് വിട്ടില്ല….
ജീവിതത്തില്‍ ധീരമായ തീരുമാനങ്ങള്‍ എടുക്കാന്‍ മാത്രമല്ല നടത്താന്‍ കൂടി കഴിയണം, അതിനു കഴിയാത്തതു കൊണ്ട് നടി വൈശാലി മരണം തിരഞ്ഞെടുത്തു.. പ്രണയിക്കുന്നവന് ഹൃദയം കൊടുത്തു എന്നാല്‍ അവനത് അര്‍ഹിച്ചിരുന്നില്ല എന്നു മനസ്സിലാക്കിയപ്പോള്‍ വൈശാലി സ്വയം പിന്മാറി വീട്ടുകാരെ മാനിച്ചു പുതിയ ഒരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു..
എന്നാല്‍ ക്രൂരനായ കാമുകന് വിട്ടില്ല അവസാനം ആ കടുത്തതീരുമാനം മരണം തിരഞ്ഞെടുത്തുകൊണ്ട് വൈശാലി മാഞ്ഞു.. സീരിയല്‍ നടി വൈശാലി ടക്കറിന്റെ ആത്മഹത്യാക്കുറിപ്പില്‍ മുന്‍ കാമുകന്റെ പേരുള്ളതായി വെളിപ്പെടുത്തല്‍. ആത്മഹത്യാക്കുറിപ്പില്‍ മുന്‍ കാമുകനായ രാഹുല്‍ ഉപദ്രവിക്കുന്നതായും, വൈശാലി കടുത്ത പിരിമുറുക്കം അനുഭവിച്ചതായും വെളിപ്പെടുത്തലുകളുണ്ട്. രാഹുലാണ് ആത്മഹത്യാപ്രേരണയ്ക്ക് കാരണക്കാരനെന്ന് എ.സി.പി റഹ്മാന് വ്യക്തമാക്കി .
മറ്റൊരു വ്യക്തിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതാണ് നടിയെ ഉപദ്രവിക്കാന്‍ ഇയാളെ പ്രേരിപ്പിച്ചത്. നിലവില്‍ ഇയാള്‍ ഒളിവിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ചയാണ് ഇന്‍ഡോറിലെ വസതിയില്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്. രാവിലെ മുറിയില്‍ നിന്ന് പുറത്തുവരാതിരുന്നതിനേ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പിതാവാണ് തൂങ്ങിമരിച്ച നിലയില്‍ ഇവരെ കാണുന്നത്. സസുരാല്‍ സിമര്‍ കാ, യേ രിഷ്താ ക്യാ കെഹലാതാ ഹേ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് വൈശാലി ടക്കര്‍. ആദരാഞ്ജലികളോടെ FC