നയന്‍താര കല്യാണത്തിന് വിളിച്ചു ഞാന്‍ പോയില്ല നടന് ധ്യാന്‍ ശ്രീനിവാസന്റെ വളിച്ച മറുപടി…
കൂടെ സിനിമ ചെയ്ത മമ്മുട്ടിയും മോഹന്‍ലാലും ജയറാമും പോയില്ല… അതിനിടയിലാണ് നയന്‍സിനെ വെച്ച് ലൗ ആക്ഷന്‍ ഡ്രാമ ചെയ്ത ധ്യാന്‍ ശ്രീനിവാസനോട് ചോദിക്കുന്നത് എന്തേ നയന്‍താര കല്യാണത്തിന് വിളിച്ചില്ലേ എന്ന് മറുപടിയായി ധ്യാന്‍ പറഞ്ഞത് വിളിച്ചു ഞാന്‍ പോയില്ല ഒരു പ്രസ് മീറ്റുണ്ടെന്നു പറഞ്ഞു എന്നാണ്.
ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. നയന്‍താരയായിരുന്നു ചിത്രത്തിലെ നായിക. നിവിന്‍ പോളിയും പ്രധാന വേഷത്തിലെത്തിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു നയന്‍താരയുടെ വിവാഹം. ചടങ്ങില്‍ മലയാള സിനിമയില്‍ നിന്ന് ദിലീപ്, സത്യന് അന്തിക്കാട് തുടങ്ങിയവര്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് നയന്‍താര ക്ഷണിച്ചിരുന്നില്ലേ എന്ന ചോദ്യത്തിന് രസകരമായി പ്രതികരിക്കുകയാണ് ധ്യാന്‍.
എന്നെ വിവാഹത്തിന് വിളിച്ചിരുന്നു, ഞാന്‍ പോയില്ല, വേണ്ടെന്ന് വച്ചു. പ്രസ്മീറ്റിന്റെയും അഭിമുഖത്തിന്റെയും തിരക്കാണെന്ന് പറഞ്ഞു- ധ്യാന്‍ പറഞ്ഞു.
പ്രകാശന് പറക്കട്ടെ എന്ന ചിത്രത്തിന്റെ വാര്‍ത്താസമ്മേളനത്തിലായിരുന്നു ധ്യാനിന്റെ പ്രതികരണം. ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ധ്യാനാണ്.
ഏതായാലും ധ്യാന്‍ കൊള്ളാം വിളിച്ചില്ലെന്ന് പറയാതെ പറഞ്ഞുകളഞ്ഞു FC