13 വാടക വീടുകളില്‍ താമസിച്ച സീരിയല്‍ നടി മൃദുല സ്വന്തം വീട്ടിലേക്ക്.. പുതിയ വീടിന്റെ സവിശേഷതകള്‍…
സ്വന്തമായൊരു വീട്.. അതാരുടെയും സ്വപ്നമാണ് പ്രത്യേകിച്ച് വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്ക്… അത്തരത്തില്‍ 13 വീടുകളില്‍ വാടകക്കുതാമസിച്ച സീരിയല്‍ നടി മൃദുലവിജയ് സ്വന്തം വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ് അതിന്റെ സന്തോഷവും പുതിയ വീടിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം, ഞാന്‍ ജനിച്ചു വളര്‍ന്നതെല്ലാം വാടകവീടുകളിലാണ്. 13ലധികം വാടകവീടുകളില്‍ താമസിച്ചിട്ടുണ്ട്. എന്റെ ഓര്‍മയില്‍ 13 ആണ്. അതില്‍ കൂടാനാണ് സാധ്യത.
ഒരു വീട്ടില്‍ താമസിച്ച് അവിടവുമായി പൊരുത്തപ്പെട്ട് തുടങ്ങുമ്പോള്‍ സാധനങ്ങളെല്ലാം എടുത്ത് മറ്റൊരു വാടക വീട്ടിലേക്ക് പോകും. വീണ്ടും അപരിചിതമായ അന്തരീക്ഷവുമായി പൊരുത്തപ്പെടണം. അത് സൃഷ്ടിച്ച അരക്ഷിതാവസ്ഥ വളരെ വലുതാണ്. അതുകൊണ്ട് തന്നെ ചെറുപ്പം മുതലുള്ള സ്വപ്നമാണ് സ്വന്തം വീട്. വിവാഹത്തിന് മുന്‍പ് തന്നെ വീടുപണി തീര്‍ക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷെ പല കാരണങ്ങള്‍ കൊണ്ട് പണി നീണ്ടുപോയി. പിന്നെ വിവാഹത്തിന്റെ തിരക്കായി. അധികം വൈകാതെ ഗര്‍ഭിണിയായി. വീടുപണി അപ്പോഴും നീണ്ടുപോയി. എനിക്കിപ്പോള്‍ ഏഴുമാസമായി, ഇത്രയും നാളെടുത്തു തീരാന്‍.
ഏതായാലും അധികം താമസിയാതെ കുഞ്ഞതിഥിയും പുതിയ വീട്ടിലേക്ക് എത്തും. അതിന്റെ ത്രില്ലില്ലാണ് ഞങ്ങള്‍ രണ്ട് പേരും. സിംഗിളായി തുടങ്ങി, ട്രിപ്പിളായപ്പോഴാണ് വീടുപണി തീര്‍ന്നത്. അഞ്ചര സെന്റ് സ്ഥലത്താണ് ഞങ്ങളുടെ വീട്. സമകാലിക ശൈലിയിലാണ് വീടിന്റെ ഡിസൈന്‍. ലിവിങ്, ഡൈനിങ് ഹാള്‍, ഓപ്പണ്‍ കിച്ചന്, വര്‍ക്കേരിയ, താഴെ രണ്ടു കിടപ്പുമുറികള്‍, മുകളില്‍ ഒരു കിടപ്പുമുറി, അപ്പര്‍ ലിവിങ്, ബാല്‍ക്കണി എന്നിവയാണ് വീട്ടിലുള്ളത്. മൊത്തം 1650 ചതുരശ്രയടിയുണ്ട്. വീടുപണിയുടെ ഓരോ ഘട്ടത്തിലും ചേട്ടന്റെ അഭിപ്രായങ്ങളും ഇഷ്ടങ്ങളും പരിഗണിച്ചിരുന്നു. ഒരുമിച്ച് താമസിക്കാന്‍ പോകുന്ന വീടല്ലേ, സ്വാഭാവികമായും അവരുടെ ഇഷ്ടം കൂടി പരിഗണിക്കണ്ടേ. പുതിയ വീട്ടില്‍ സസുഖം വാഴാന്‍ കഴിയട്ടെ FC