വിവാഹം കഴിഞ്ഞു കേരളത്തില്‍ വിരുന്നെത്തിയ നയന്‍ താരക്കും വിക്കിക്കും ആദ്യ ചായ കൊച്ചിയിലെ കുഞ്ഞ് ചായക്കടയില്‍…….

തീരെ പ്രതീക്ഷിക്കാത്ത അതിഥി വിവാഹം കഴിഞ്ഞു സകല ആചാരങ്ങളും അതെ പടി പകര്‍ത്തിയാണ് നയനും വിക്കിയും കേരളത്തിലേക്ക് അതായതു വിക്കി തന്റെ ഭാര്യവീട്ടിലേക്കു വന്നത് എന്നാല്‍ വന്ന പടി ചായ കുടിക്കാന്‍ കയറിയ ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്,
ഞായറാഴ്ച കൊച്ചിയിലെ പനമ്പള്ളി നഗറിലെ കെ.വി. നഗറില്‍ പ്രവര്‍ത്തിക്കുന്ന മന്ന റെസ്റ്റൊറന്റില്‍ രണ്ട് അപ്രതീഷിത അതിഥികള്‍ എത്തി. തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ആരാധനാപാത്രമായ നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനുമായിരുന്നു അത്. ഒപ്പം നയന്‍താരയുടെ അമ്മയുമുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയാണ് നയന്‍താരയും സംഘവും മന്ന റെസ്റ്റൊറന്റില്‍ എത്തിയത്. ഏകദേശം രണ്ടുമണിക്കൂറോളം അവര്‍ ഹോട്ടലില്‍ ചെലവഴിച്ചു. നെയ്ച്ചോറും ചിക്കന്‍ കറിയുമാണ് ഓഡര്‍ ചെയ്തത്.
ഇവിടുത്തെ സ്പെഷ്യല്‍ ഐറ്റമായ മുഹബത്ത് ചായയും അവര്‍ കഴിച്ചു. മുഹബത്ത് ചായ ഏറെ ഇഷ്ടപ്പെട്ട നയന്‍താര വീണ്ടും അത് ചോദിച്ചു മേടിച്ച് കുടിച്ചു-റെസ്റ്റൊറന്റ് ഉടമ ഷാജില്‍ പറഞ്ഞു. നയന്‍താര വന്ന സമയത്ത് ഹോട്ടലില്‍ വേറെയും ആളുകള്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. അവര്‍ക്കും ഇത് വലിയൊരു സര്‍പ്രൈസ് ആയിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പം ഫോട്ടോയെടുക്കാനും നയന്‍താര സമയം കണ്ടെത്തി. കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ സഹോദരങ്ങള്‍ മുഹമ്മദ് ഹിജാസും ഷാജിലുമാണ് കഴിഞ്ഞ നാലുവര്‍ഷമായി മന്ന റെസ്റ്റൊറന്റ് നടത്തുന്നത്. ഇവിടുത്തെ തലശ്ശേരി സ്പെഷ്യല്‍ ബിരിയാണിക്കും മലബാര്‍ സ്പെഷ്യന്‍ സ്നാക്സും തേടി നിരവധിയാളുകള്‍ എത്താറുണ്ട്.
സിനിമാതാരങ്ങളുള്പ്പടെയുള്ള നിരവധി സെലിബ്രിറ്റികള്‍ മിക്കപ്പോഴും ഇവിടെ എത്താറുണ്ടെന്ന് ഷാജില്‍ പറഞ്ഞു. കൊച്ചി വിമാനത്താവളത്തില്‍ നയന്‍താരയും വിഘ്നേഷും എത്തിയതിന്റെ വീഡിയോ സാമൂഹികമാധ്യമത്തില്‍ വൈറലായിരുന്നു നവദമ്പതികള്‍ക്ക് സ്വാഗതം FC