ബുര്‍ജ് ഖലീഫയില്‍ പിറന്നാള്‍ ആഘോഷിച്ച് നയന്‍താര.. മൂന്ന് കേക്കുകള്‍.. അതിലെഴുതിയത് ……
ഓരോന്നിനും അതിന്റേതായ സമയമുണ്ട് കണ്ടില്ലേ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ നിന്ന് ജന്മദിനം ആഘോഷമാക്കിയിരിക്കുന്നു നയന്‍സും കുടുംബവും, സ്വപ്നസമാനമായ ഒരു പിറന്നാള്‍ സമ്മാനം കൊതിക്കാത്തവരായിട്ട് ആരുണ്ട് ?. സന്തോഷം ആകാശം മുട്ടുന്ന ആ നിമിഷങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകില്ല. വിഘ്നേഷ് ശിവന് സര്‍പ്രൈസ് സമ്മാനം നല്‍കിയാണ് നയന്‍താര പ്രിയതമന്റെ പിറന്നാള്‍ ദിനം അവിസ്മരണീയമാക്കിയത്. വിഘ്നേഷിന്റെ അമ്മ, സഹോദരി അടുത്ത സുഹൃത്തുക്കള്‍ കുടുംബാംഗങ്ങള്‍ എന്നിവര്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു ”സ്നേഹം നിറഞ്ഞ കുടുംബാംഗങ്ങള്‍ക്കൊപ്പം മനസ്സുനിറഞ്ഞ പിറന്നാള്‍ ആഘോഷം.
ഭാര്യയില്‍ നിന്നും അതിശയിപ്പിച്ച സര്‍പ്രൈസും. എന്റെ തങ്കം. ബുര്‍ജ് ഖലീഫയുടെ താഴെ നിന്ന് സ്വപ്നസമാനമായ പിറന്നാള്‍. അതും എന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം. ഇതില്‍ കൂടുതല്‍ എന്തുവേണം. ഈ നല്ല നിമിഷങ്ങള്‍ തന്ന് ജീവിതം അനുഗ്രഹീതപൂര്‍ണമാക്കുന്ന ദൈവത്തോട് നന്ദി.”-പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് വിഘ്നേഷ് കുറിച്ചു. സുഹൃത്തുക്കളുടെയും അമ്മയുടെയും നയന്താരയുടേതുമായി മൂന്ന് പിറന്നാള്‍ കേക്കുകളാണ് വിഘ്നേഷിനായി ഒരുക്കിയത്. അമ്മയുടെ പിറന്നാള്‍ കേക്കില്‍ ‘പിറന്നാള്‍ ആശംസകള്‍ മകനേ’ എന്നും സുഹൃത്തുക്കളുടെ കേക്കില്‍ ‘പിറന്നാള്‍ ആശംസകള്‍ വിക്കി സര്’ എന്നും എഴുതിയപ്പോള്‍ ‘പിറന്നാള്‍ ആശംസകള്‍ മൈ ഉലകം’ എന്നായിരുന്നു നയന്‍താര ഒരുക്കിയ കേക്കിലെ ആശംസ. ഞങ്ങളും നേരുന്നു ആശംസകള്‍. FC