നയന്താരയല്ലിത്.. താരസുന്ദരിയുടെ വിവാഹത്തിന്റെ പുനഃസൃഷ്ടിയാണ്… ഒന്നിലും ഒരുമാറ്റവുമില്ലാതെ……
വിവാഹം കഴിഞ്ഞു.. ശാന്തി മുഹൂര്‍ത്തവും കഴിഞ്ഞു, തുടര്‍ന്നവര്‍ ആഘോഷങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് യാത്രകള്‍ നടത്തുകയാണ്… അതിനിടയില്‍ ആ വിവാഹമുഹൂര്‍ത്തത്തില്‍ നയന്‍ എത്തിയതിന്റെ പുന:രാവിഷ്ക്കാരം അവിടെ അരങ്ങേറി…
അടുത്ത് നടന്ന സെലിബ്രിറ്റി വിവാഹങ്ങളില്‍ ഏറെ പുതുമയുള്ള വിവാഹവസ്ത്രവും ആഭരണങ്ങളുമാണ് നയന്‍താര ധരിച്ച്. ഈ ഫാഷന്‍ മേക്കപ്പ് ലോകത്ത് തന്നെ ട്രെന്‍ഡ്സെറ്ററായി കഴിഞ്ഞു. അതിന്റെ തെളിവാണ് നിരവധിയാളുകള്‍ നയന്‍താരയുടെ വിവാഹമേക്കപ്പ് പുന:രാവിഷ്കരിക്കുന്നത്. ആ കൂട്ടത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത് മലയാളിയായ വിജില്‍ ചെയ്ത മേക്കപ്പാണ്.
നയന്‍താരയുടെ മേക്കപ്പ് പുന:രാവിഷ്കരിച്ചതിനെക്കുറിച്ച് വിജില്‍ പറയുന്നത് അഞ്ജലിയെന്നാണ് ഞങ്ങളുടെ മോഡലിന്റെ പേര്. ഇതിന് മുന്‍പും ഞാന്‍ ആ കുട്ടിയെ മോഡലാക്കിയിട്ടുണ്ട്. അന്ന് തന്നെ പലരും കുട്ടിക്ക് നയന്‍താരയുടെ ഛായയുണ്ടെന്ന് പറഞ്ഞിരുന്നു. ബ്രൈഡല്‍ മേക്കപ്പിലും നല്ല സാമ്യം തോന്നുന്നുണ്ടെന്നാണ് വരുന്ന കമന്റുകള്‍. കാണുമ്പോള്‍ വളരെ ലളിതമായിട്ട് തോന്നുമെങ്കില്‍ വളരെ വ്യത്യസ്തയുള്ള പാറ്റേണിലുള്ള ആഭരണങ്ങളും സാരിയും മേക്കപ്പുമാണ് നയന്‍താര ചെയ്തിരിക്കുന്നത്. ഈ അടുത്ത് നടന്ന താരവിവാഹങ്ങളില്‍ ഏറെ പുതുമയുള്ള മേക്കപ്പ് ചെയ്തിരിക്കുന്നതും നയന്‍താര തന്നെയാണ്.
മേക്കപ്പ് പുന:രാവിഷ്കരിക്കാനായി കോസ്റ്റ്യൂംസും ആഭരണങ്ങളും അന്വേഷിച്ച് ഞങ്ങള്‍ ഒരുപാട് അലഞ്ഞു. കണ്ണൂരാണ് താമസിക്കുന്നത്. അതേ നിറത്തിലുള്ള സാരി ലഭിക്കാനായി എറണാകുളത്ത് കുറേ കടകളില്‍ കയറി ഇറങ്ങി. അവസാനം ഏകദേശം ഒരേപോലെയുള്ളത് കിട്ടി. ആഭരണങ്ങള്‍ ആണെങ്കിലും അതേ ഡിസൈനും നിറവും കിട്ടാന്‍ പ്രയാസമായിരുന്നു. കിട്ടിയതില്‍ ഞങ്ങള്‍ ആര്ക്കെലിക്ക് പെയിന്റിങ്ങ് ചെയ്യുകയായിരുന്നു. ന്യൂഡ് മേക്കപ്പാണ് നയന്‍താര ഉപയോഗിച്ചിരിക്കുന്നത്. കണ്ണും പുരികവുമാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. തലമുടികെട്ടിയിരിക്കുന്നത് ബണ്സ്റ്റൈലിലാണ്.
നയന്‍താരയുടെ വിവാഹശേഷം ഒരുപാട് പെണ്‍കുട്ടി ഈ രീതിയിലുള്ള മേക്കപ്പ് ചെയ്യുമോയെന്ന് തിരിക്കിയിട്ടുണ്ട്. ഇനി വരാന്‍ പോകുന്ന ട്രെന്‍ഡും ഇതുതന്നെയായിരിക്കും- വിജില്‍ പറഞ്ഞു നിര്‍ത്തുന്നു. FC