സ്ലീവ് ലെസ്സ് ഡ്രസ്സില്‍ കൂടുതല്‍ സുന്ദരിയായി നടി നസ്രിയ.. മണിക്കൂറുകളില്‍ കണ്ടത് രണ്ടു ലക്ഷം.. അത്രക്കുണ്ട് ……
കല്ല്യാണം കഴിഞ്ഞില്ലെങ്കില്‍ ഒത്തിരി സിനിമകളില്‍ കാണാമായിരുന്നു.. നമ്മുടെ ആഗ്രഹങ്ങള്ക്കല്ലല്ലോ പ്രാധാന്യം അവര്‍ക്കും അവരുടേതായ കാര്യങ്ങളില്ലേ, നസ്രിയ നസീമിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. ഫാഷന്‍ ബ്രാന്‍ഡ് സാക്ഷാകിനി ഡിസൈന്‍ ചെയ്ത ഗൗണ്‍ ആണ് നസ്രിയ ധരിച്ചിരിക്കുന്നത്. നീരജ കോനയാണ് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. അഡ്രിന്‍ സെക്വാരയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നസ്രിയയുടെ ചിത്രത്തിന് ദുല്‍ഖര്‍ സല്മാന്, സ്രിന്ദ, പ്രയാഗാ മാര്ട്ടിന്, അനുപമ പരമേശ്വരന് തുടങ്ങി ഒട്ടേറെ താരങ്ങള്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘എന്തൊരു ഗ്ലാമര്‍’ എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. താരങ്ങള്‍ക്ക് പുറമേ നിരവധി ആരാധകരും നസ്രിയയെ പ്രശംസിച്ച് രംഗത്തെത്തി. ഗ്ലാമറായതോടൊപ്പം തന്നെ വളരെ ക്യൂട്ടായിട്ടുണ്ടെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
അണ്ടെ സുന്ദരാനികി എന്ന തെലുങ്ക് ചിത്രമാണ് നസ്രിയയുടേതായി റിലീസ് കാത്തിരിക്കുന്നത്. നാനിയാണ് ചിത്രത്തിലെ നായകന്. ഒരു മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രമായൊരുക്കുന്ന അണ്ടെ സുന്ദരാനികി മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മ്മിക്കുന്നത്. എന്തായാലും സിനിമയില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കാതെ നിര്‍ത്തിയ ഫഹദിനും നന്ദി. FC