എന്തൊരു കരുതല്‍ അമൃതക്ക് കാലുപൊള്ളാതിരിക്കാന് തന്റെ ഒരു ഷൂ നല്കി ഗോപിസുന്ദര്‍.. അടുത്തത് ജീവന്റെ പാതി….

നടക്കുമായിരിക്കും കല്ല്യാണം, അതല്ലെങ്കില്‍ അഭയ ഹിരണ്മയിക്കൊപ്പം നിന്നതുപോലെ ലിവിങ്ങ് ടു ഗെതെര്‍ ആയാണോ എന്നൊക്കെ അവരുതന്നെ തീരുമാനിക്കട്ടെ.
വിഘ്നേഷും നയന്‍താരയും നടന്നതുപോലെ സകല ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുകയാണ് അമൃതയും ഗോപി സുന്ദറും, അതിനിടയിലാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനുമുന്നില്‍ ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ കാല് പൊള്ളിയതും തന്റെ ഒരു ഷൂ പ്രിയതമക്ക് നല്കിയതും, തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള ഗോപി സുന്ദറിന്റേയും അമൃത സുരേഷിന്റേയും ചിത്രം ഏറ്റെടുത്ത് ആരാധകര്‍.
സംഗീത സംവിധായകനായ ഗോപി സുന്ദറും ഗായികയായ അമൃതയും സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തോട് അനുബന്ധിച്ച് കനകക്കുന്ന് നിശാഗന്ധിയില്‍ നടന്ന സംഗീത നിശയില്‍ പരിപാടി അവതരിപ്പിക്കാനെത്തിയതായിരുന്നു. ഒരേ വേദിയില്‍ ഒരുമിച്ച് പാടിയ ശേഷമാണ് ഇരുവരും ക്ഷേത്രം സന്ദര്‍ശിച്ചത്. ഇതിന്റെ ചിത്രം ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ക്ഷേത്രത്തിന് മുന്നിലെ പടിക്കെട്ടില്‍ ഇരുവരും ചേര്‍ന്നു നില്‍ക്കുന്നതാണ് ചിത്രം. ഗോപി സുന്ദറിന് അമൃതയോടുള്ള സ്നേഹത്തിന്റെ ആഴം വ്യക്തമാകുന്നതാണ് ഈ ചിത്രമെന്ന് ആരാധകര്‍ പറയുന്നു.
നല്ല വെയിലുള്ള സമയത്തെടുത്ത ഈ ഫോട്ടോയില്‍ ഗോപി സുന്ദറിന്റെ ഒരു ഷൂവിന്റെ മുകളിലാണ് അമൃത നില്‍ക്കുന്നത്. വെയിലേറ്റ് കാല്പാദം പൊള്ളാതിരിക്കാന്‍ തന്റെ ഒരു ഷൂ ഗോപി സുന്ദര്‍ അമൃതയ്ക്ക് നല്‍കുകയായിരുന്നു. ഈ ചിത്രം കണ്ടാല്‍തന്നെ മനസ്സിന് സന്തോഷം കിട്ടുമെന്നും മഴയത്ത് നായകന് നായികയ്ക്ക് ഓവര്‍കോട്ട് ഊരി നല്കുന്ന ഫീലാണ് ലഭിക്കുന്നതെന്നും ഒരു ആരാധകന് പറയുന്നു.
പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ആദ്യമായാണ് ഗോപി സുന്ദറും അമൃതയും ഒരേ വേദിയിലെത്തിയത്. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലെ ‘അപ്പങ്ങളെമ്പാടും ഒറ്റയ്ക്കു ചുട്ടമ്മായി’ എന്ന പാട്ടാണ് ഇരുവരും വേദിയില്‍ ആലപിച്ചത്. നിറഞ്ഞ കൈയടികളോടെ സദസ്സിലുള്ളവര്‍ പാട്ട് ഏറ്റെടുക്കുകയും ചെയ്തു.
തിരുവനന്തപുരത്തിന് നന്ദി അറിയിച്ച് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. ജീവിതത്തിലെ വിഷമ ഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചുള്ള മനോഹര യാത്ര ആരംഭിക്കുകയാണെന്ന് അടുത്തിടെയാണ് ഗോപി സുന്ദറും അമൃതയും വെളിപ്പെടുത്തിയത്. അമൃതയ്ക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. FC