മലയാളത്തില്‍ നിന്നും ഫഹദില്‍ നിന്നും അകന്ന് നസ്രിയ തെലുങ്കിലേക്ക് ഇനി നാനിക്കൊപ്പം.
അന്നും സ്നേഹിക്കുന്നു ഇന്നും സ്നേഹിക്കുന്നു ഇനി എന്നും സ്നേഹിക്കുകയും ചെയ്യും.അത്തരത്തിലൊരു നായികയെ ഉള്ളൂ മലയാളത്തില്‍ ആ ഭാഗ്യതാരം മറ്റാരുമല്ല നസ്രിയയാണ്.നേച്ച്വറല്‍ അഭിനയം കാഴ്ചവെച്ച് ആ കുട്ടിത്തം നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന നസ്രിയയെ ആരാണിഷ്ടപ്പെടാതിരിക്കുക.അങ്ങിനെ ഇഷ്ടപ്പെട്ടത് കൊണ്ടാണല്ലൊ ബാംഗ്ളൂര്‍ ഡെയ്സിനിടയില് വെച്ച് ഫഹദ് നസ്രിയയെയും കൊണ്ട് പോന്നു കളഞ്ഞത്.ഫഹദ് താര സുന്ദരിയെ കെട്ടിയതോടെ എല്ലാവരും കരുതിയത് ഇനിയൊരിക്കലും സിനിമയില്‍ ഉണ്ടാകില്ല എന്നാണ്.അതിന് കാരണവുമുണ്ട്.
സിനിമ നടന്മാര് കല്ല്യാണം കഴിച്ച നടിമാരെയൊന്നും
പിന്നെ സിനിമയില്‍ കണ്ട ചരിത്രമില്ലല്ലൊ.ദിലീപ് മഞ്ജുവിന്റെയും കാവ്യയുടെയും വഴി മുടക്കി.ജയറാം പാര്‍വ്വതിയുടെ ബിജുമേനോന് സംയുക്തവര്‍മ്മയുടെ നടന് ഷാജു ചാന്ദിനിയുടെ കലാഭവന്‍ നവാസ് രഹ്നയെ അങ്ങനെ ഒത്തിരി നടിമാര്‍ കുടുംബിനികളായതോടെ സിനിമയില്‍ നിന്നകന്നു.
എന്നാല്‍ എല്ലാവരെയും കടത്തിവെട്ടുന്ന തീരുമാനങ്ങളാണ് ഫഹദ് എടുത്തത്.തന്റെ ഭാര്യയാക്കിയെങ്കിലും നസ്രിയയെ വീട്ടില്‍ തളച്ചിട്ടില്ല.അവര്‍ക്ക് അഭിനയിക്കാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു.കൂടാതെ ട്രാന്‍സ് എന്ന ചിത്രത്തില്‍
നായികനായകന്മാരാവുകയും ചെയ്തു.പൃഥ്വിരാജിന്റെ
സഹോദരിയായി കൂടെ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.
ഇപ്പോഴിത നസ്രിയ തെലുങ്ക് ചിത്രത്തിലേക്ക് പോകുന്നു നാനിയുടെ നായികയായി.മ്യൂസിക് കോമഡി എന്റര്‍ടെയ്മെന്റ് മൂവിയായിരിക്കും തെലുങ്കില്‍ നാനിയും നസ്രിയയും അഭിനയിക്കുന്നു.ചിത്രത്തിന് പേരിട്ടിട്ടില്ല.
മണിയറയിലെ അശോകനില്‍ അതിഥിയായെത്തിയ നസ്രിയ തത്ക്കാലം മലയാളത്തിലുണ്ടാകില്ല.തെലുങ്കില്‍ ആദ്യമായാണ് നമ്മുടെ മുത്ത് അഭിനയിക്കുന്നത്.
ഫിലീം കോര്‍ട്ട്.