വിഷമത്തില്‍ ഇരിക്കുമ്പോഴും സ്നേഹിക്കാന്‍ നീയുണ്ടല്ലോ.. നടി നസ്രിയക്കെന്തുപറ്റി ഫോട്ടോ സഹിതമിതാ…
ദു:ഖത്തിലും സന്തോഷത്തിലും ഒപ്പം, എന്തും പറയാം ആരോടും പറയില്ല പൂര്‍ണമായും വിശ്വസിക്കാം, അതുപോലൊരാള്‍ നടി നസ്രിയ്ക്കുമുണ്ട്, നടിമാരുടെ അരുമകളില്‍ ഏറ്റവും ഫാന്‍സുള്ളയാളാണ് ഓറിയോ. നടി നസ്രിയയുടെ വളര്‍ത്തുനായ! ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാളായാണ് നടി ഓറിയോയെ കൊണ്ടുനടക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പലപ്പോഴായി അവനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഹൃദയംതൊടുന്ന കുറിപ്പുമായി ഓറിയോയ്ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി.
നസ്റിയയ്ക്ക് തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആളാണ് ഓറിയോ, നസ്റിയയുടെ പെറ്റ് ഡോഗ്. എത്രമാത്രം നസ്റിയയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആളാണ് ഓറിയോ എന്ന് നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ കണ്ടാല്‍ മനസ്സിലാവും. ‘ആകാശം കറുത്തിരുളുമ്പോള്‍ നീ എന്നെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് നസ്റിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ മുഖം കാണാനാകാത്ത വിധം ഓറിയോയെ കെട്ടിപ്പിടിച്ചുകൊണ്ടുള്ള പടമാണ്.
അടിക്കുറിപ്പില്‍ ഒരു വിഷമം നില്‍ക്കുന്നുണ്ടെന്ന് ചില ആരാധകര്‍ കുറിച്ചു. ഇരുവരെയും ഒരുപാട് ഇഷ്ടമാണെന്നും ആരാധകര്‍ വ്യക്തമാക്കി. FC