അധികാരത്തില്‍ ഷൈന്‍ ടോം ചാക്കോ തോളില്‍ കൈയ്യിട്ടിരിക്കുന്ന സുന്ദരി തനൂജയാണ്, പ്രണയമോ അതോ..
ഒരു പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് നില്ക്കുന്ന നടന് ഷൈന്‍ ടോം ചാക്കോയുടെ ചിത്രം സമൂഹമാധ്യമങ്ങളിലെങ്ങും വൈറലായിരുന്നു. അടിക്കുറിപ്പുകളൊന്നുമില്ലാതെ സ്വന്തം ഫെയ്സ്ബുക്ക് പേജിലാണ് താരം ചിത്രം പങ്കുവച്ചത്. ഇതോടെ ഷൈന്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടായേക്കുമെന്നുമൊക്കെ വാര്‍ത്തകള്‍ സജീവമായി. ആ പെണ്‍കുട്ടി ആരാണെന്നായിരുന്നു ആരാധകരുടെ സംശയം. ഊഹാപോഹങ്ങള്‍ക്കിടെ ഇതേ സുഹൃത്തുമായാണ് ഷൈന്‍ ടോം തന്റെ പുതിയ സിനിമയായ ഡാന്‍സ് പാര്‍ട്ടിയുടെ ഓഡിയോ ലോഞ്ചിനെത്തിയത്.കാമുകിക്കൊപ്പം ഷൈന്‍ ടോം ഓഡിയോ ലോഞ്ചിനെത്തി എന്ന അടിക്കുറിപ്പോടെ നിരവധി വീഡിയോകളാണ് യൂട്യൂബിലും മറ്റും പ്രചരിക്കുന്നത്. തനൂജ എന്നാണ് ഷൈന്‍ ടോമിന്റെ സുഹൃത്തിന്റെ പേര്. തനൂജയുമായുള്ള ബന്ധമെന്തെന്ന് വേദിയില്‍ വച്ചും നടന് വ്യക്തമാക്കിയില്ല. എന്നാല്‍ ഇരുവരും പ്രണയത്തിലാണെന്ന സൂചന ഇരുവരോടുമൊപ്പമുള്ള അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
സുഹൃത്തിനെ പരിചയപ്പെടുത്താമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചെങ്കിലും ഷൈന്‍ ഒഴിഞ്ഞു മാറുകയായിരുന്നു. ‘തനു’ എന്നാണ് കുട്ടിയുടെ പേരെന്നു മാത്രം ഷൈന്‍ പറയുകയുണ്ടായി. സ്വന്തം ഇന്‍സ്റ്റഗ്രാം പേജിലൂടെ തനൂജ്ക്കൊപ്പമുള്ള വീഡിയോ ഷൈന്‍ ടോം പങ്കുവച്ചിട്ടുണ്ട്. ഷൈന്‍ ടോമിന്റെ സ്റ്റൈലിസ്റ്റ് ആയ സബി ക്രിസ്റ്റിയും ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ ഷൈന്‍ ടോമിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തു. ലവ് സ്മൈലിയാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. FC