നഞ്ചിയമ്മയെ കെട്ടിപ്പിടിച്ച് ഐ എം വിജയന്-നല്ല കാഴ്ചകള്‍ മനസ്സ് നിറക്കും.
ഇന്ന് സച്ചിയെന്ന സംവിധായകനില്ല.എന്നാല്‍ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ നിറഞ്ഞ് തുളുമ്പി നില്‍ക്കുന്നുണ്ട്.അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ വനവാസി ഗാനം ആലപിച്ചുകൊണ്ട് അവര്‍ വെള്ളിത്തിരയിലൂടെയാണ് ജനങ്ങളിലേക്ക് ഇറങ്ങി വന്നത്.
ഒരു പാട്ടിലൂടെ സച്ചി അവരെ ലോകത്തിന്റെ നെറുകയിലെത്തിച്ചു.അതുകൊണ്ട് തന്നെ സച്ചിയുടെ വിയോഗ വാര്‍ത്ത അറിഞ്ഞ് അട്ടപ്പാടിയില്‍ നിന്ന് നഞ്ചിയമ്മ ആ മകനെകാണാനെത്തി.
നഞ്ചിയമ്മ പുതിയായി ഒരു ഗാനം കൂടി പാടിയിരിക്കുന്നു.പരിസ്ഥിതി വിവരണവുമായി ഇറങ്ങുന്ന മ് മ് മ് എന്ന ചിത്രത്തിന് വേണ്ടിയാണ് നഞ്ചിയമ്മ തന്നെ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത്.സംഗീതം നല്‍കിയത് ജുബൈര്‍ മുഹമ്മദാണ്.ഐ എം വിജയനാണ് സോഹന്‍ റോയ് നിര്‍മ്മിച്ച് വിജീഷ് മണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ശ്രീരാഗം സ്റ്റുഡിയോയില്‍ നടന്ന റെക്കോര്‍ഡിംഗില്‍ ജയരാജ് വാര്യര്‍ – പളനി സ്വാമി എന്നിവരും സന്നിഹിതരായിരുന്നു.നഞ്ചിയമ്മക്ക് വേണ്ടി ഐ എം വിജയന് എല്ലാ കാര്യങ്ങളും ഒരുക്കുകമാത്രമല്ല അവരെ പൊന്നാടയണിയിച്ച് ആദരിക്കുകകൂടി ചെയ്തു.ഹൃദയ സ്പര്‍ശിയായ ഒരു കാഴ്ച.
നഞ്ചിയമ്മക്കും ഐ എം വിജയനും നന്മകള് നേരുന്നു.ഈ പാട്ടും ഹിറ്റാകട്ടെ.
ഫിലീം കോര്‍ട്ട്.