നടന് നെപ്പോളിയന് മോഹന്‍ ലാലിന്റെ വില്ലനായ മുണ്ടക്കല്‍ ശേഖരന് അറുപതാം പിറന്നാള്‍ ഭാര്യ കൊടുത്ത സമ്മാനം…
ദേവാസുരത്തിലെ മുണ്ടക്കല്‍ ശേഖരനെ മലയാളികള്‍ ഒരിക്കലും മറക്കില്ല അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പിറന്നാളും ആഘോഷിക്കുകയാണ്, അതെ ഭാര്യയും സ്നേഹം കൊണ്ട് പൊതിയുകയാണ് പ്രിയതമനെ.. നടന് നെപ്പോളിയന്റെ അറുപതാം പിറന്നാളിന് സര്‍പ്രൈസുമായി ഭാര്യ ജയസുധ. ഭര്‍ത്താവിന്റെ അറുപതാമത്തെ പിറന്നാളിന് നെപ്പോളിയന് അനശ്വരമാക്കിയ അറുപതു കഥാപാത്രങ്ങളുടെ രൂപവും പേരുകളും നെയ്തെടുത്ത സ്വര്‍ണ സാരിയാണ് ഭാര്യ ജയസുധ ധരിച്ചത്. ഗോള്‍ഡ് ജെറി വര്‍ക്കില്‍ ഉള്ള ഈ സാരി ഡിസൈന്‍ ചെയ്തത് ഇയ്ല സില്‍ക്ക് ആയിരുന്നു. ഇയ്ല സില്‍ക്ക് പുറത്തുവിട്ട സാരിയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
നെപ്പോളിയനും ഭാര്യയ്ക്കും നന്ദിപറഞ്ഞുകൊണ്ടായിരുന്നു അവര്‍ വീഡിയോ പങ്കുവച്ചത് അറുപതു കഥാപാത്രങ്ങളുടെ മുഖം സ്വര്‍ണ്ണനൂലില്‍ തുന്നിച്ചേര്‍ത്തിരിക്കുകയാണ്. കഥാപാത്രങ്ങളോടൊപ്പം അവരുടെ പേരുകളും സിനിമയുടെ പേരും ഉള്‍പ്പെടെയാണ് ആലേഖനം ചെയ്തിരിക്കുന്നത്. പ്യുവര്‍ ഗോള്‍ഡ് ജെറി വര്‍ക്കില്‍ ആണ് സാരി നെയ്തിരിക്കുന്നത്. നെപ്പോളിയന്റെ കഥാപാത്രങ്ങളെല്ലാം ഒത്തുചേര്‍ന്ന സാരി ആരാധകര്‍ക്ക് വിസ്മയക്കാഴ്ചയായി. നിരവധി പേരാണ് താരത്തിന് ആശംസയര്‍പ്പിച്ചും സാരിയെ പ്രശംസിച്ചും രംഗത്തെത്തിയത്. ഹൃദയം നിറഞ്ഞ ഷഷ്ഠിപൂര്‍ത്തി ആശംസകള്‍ FC